കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗായത്രി എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി ഡോ അനുജ ജോസഫ്. ആരേലുമൊന്നു ഇഷ്‌ടമാന്നു പറഞ്ഞാൽ മറുവശത്തു നിൽക്കുന്നവർ ഇപ്പറഞ്ഞവർക്ക് ഭാര്യയുണ്ടോ, ഭർത്താവുണ്ടോ, കുഞ്ഞുങ്ങളുണ്ടോ ഇതൊന്നും വിഷയമാക്കാതെ പ്രണയിക്കണം എന്ന് മാത്രം ചിന്തിച്ചു ഇറങ്ങി തിരിക്കുന്നതിന് മുൻപ് മൂന്നു കാര്യങ്ങൾ ഓർക്കണമെന്ന് അനുജ പറയുന്നു.
കുറിപ്പ് പൂർണ്ണ രൂപം
ആരേലുമൊന്നു ഇഷ്‌ടമാന്നു പറഞ്ഞാൽ മറുവശത്തു നിൽക്കുന്നവനോ/നിൽക്കുന്നവളോ ഏതു തരക്കാരാണെന്നു പോലും ചിന്തിക്കാതെ, കൂടാതെ ഇപ്പറഞ്ഞവർക്ക് ഭാര്യയുണ്ടോ, ഭർത്താവുണ്ടോ, കുഞ്ഞുങ്ങളുണ്ടോ ഇതൊന്നും വിഷയമല്ല!
ഇമ്മൾക്ക് പ്രണയിച്ചണം, മുന്തിരിതോട്ടങ്ങളിൽ പോയി രാപ്പാർക്കാമെന്നും ഓർത്തു ഇറങ്ങി തിരിക്കുന്നതിനു മുന്നേ മൂന്നു വട്ടം ചിന്തിക്കുക.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ഹോട്ടലിൽ ഒരു യുവതിയെ(ഗായത്രി)മരിച്ച നിലയിൽ കണ്ടെത്തി, അവരുടെ പ്രണയിതാവിന്റെ വേഷം കെട്ടിയ പ്രവീൺ എന്ന ‘മഹാന്റെ’ കയ്യാൽ മരണപ്പെടുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്, ഇവിടെ ഈ മഹാന് ഭാര്യയും കുഞ്ഞുങ്ങളും ഒക്കെയുണ്ട്(ഇളയ കുഞ്ഞിന് ആറു മാസം മാത്രം പ്രായം )
മരണപ്പെട്ട പെൺകുട്ടിയെ രഹസ്യത്തിലും, മറ്റേയാള് പരസ്യമായി ഭാര്യയെന്ന ലേബലിലും
ഇതിനിടയിൽ രഹസ്യ ബന്ധം പരസ്യമാക്കാനുള്ള ഗായത്രി യുടെ ആവശ്യമാണ് ഇയാളെ കൊല ചെയ്യുന്നതിന് പ്രേരിപ്പിച്ചതെന്നു പോലും,ഏതായാലും ഗായത്രിയുടെ അമ്മയ്ക്കും സഹോദരങ്ങൾക്കും ആളെ നഷ്‌ടപ്പെട്ടു.
‘എന്തോ കണ്ടാലും കേട്ടാലും ഈ പെമ്പിള്ളേര് പഠിക്കത്തില്ലെന്നൊക്കെ’ പറഞ്ഞു മേൽപ്പറഞ്ഞ വിഷയത്തിന് നേരെ പതിവ് പോലെ കണ്ണടയ്ക്കാം. അപ്പോഴും ഗായത്രിമാരും പ്രവീണുമാരും ഇനിയും നമുക്ക് ചുറ്റിലും ‘പ്രണയമെന്ന ‘ കുട ചൂടി നടക്കും.
അതല്ല ‘പ്രണയിച്ചാ’ മാത്രം മതിഎങ്കിൽ അങ്ങനെ!
ഇത്തരം ബന്ധങ്ങളിൽ സ്വന്തമാക്കൽ ആലോചിച്ചു തുടങ്ങരുതെന്നു മാത്രം, അല്ലെങ്കിൽ പിന്നെ കൊലപാതകം ആയി ആത്മഹത്യ ആയി, എന്തിനാണി പൊല്ലാപ്പ്!
ഒരു long term കരാറിനു താല്പര്യമില്ലെന്നു ആദ്യമേ തന്നെ തീരുമാനമെടുക്കു, എന്തിനു വെറുതെ കുടുംബത്തിലിരിക്കുന്നവരെ തീ തീറ്റിപ്പിക്കുന്നെ.
ടോക്സിക് റിലേഷൻസ് ആയാലും സാരമില്ലെങ്കിൽ പിന്നെ ഒന്നും പറയാനില്ല.
നമ്മുടെ പെങ്കൊച്ചുങ്ങൾക്ക് വിദ്യാഭാസമുണ്ട്, സൗന്ദര്യവും ആവോളമുണ്ട്, ഒന്നും ചിന്തിക്കാതെ, ഭാവി പോലും അവതാളത്തിലാക്കുന്ന തീരുമാനങ്ങൾ എടുക്കാതിരിക്കുക, ഇത്തരത്തിൽ അലഞ്ഞു നടക്കുന്ന പ്രവീണുമാരെ തിരിച്ചറിയാനെങ്കിലും ഉള്ള വിവേകം കാണിക്കുക,
അതല്ല എന്നതായാലും ശെരി, പ്രണയിച്ചേ അടങ്ങുള്ളൂ എങ്കിൽ
കൂടെ സ്വന്തമാക്കൽ പ്രോഗ്രാം ആലോചിച്ചു തുടങ്ങരുത്, കാരണം നിങ്ങൾക്ക് ആവശ്യം ആത്മാർത്ഥത അല്ല, കേവലം കാമനകൾ പൂർത്തീകരിക്കുക, അതിപ്പോ ആരുടെ കണ്ണീർ വീഴ്ത്തിയായാലും.
Dr. Anuja Joseph,
Post Your Comments