ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ച ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നല്ല ആശയമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണമായി സജ്ജമാണെന്നും എല്ലാ തിരഞ്ഞെടുപ്പുകളും ഒരേസമയം കൈകാര്യം ചെയ്യാന്‍ പ്രാപ്തമാണെന്നും അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു. എന്നാല്‍, അതിന് ഭരണഘടനാ ഭേദഗതി വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : ഇത് രണ്ടാമൂഴം: യുപിയിൽ യോഗ്യൻ യോഗി തന്നെ, ഒപ്പമെത്താൻ കിതച്ച് അഖിലേഷ് യാദവ്, മായയായി മായാവതി
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ഒരു നല്ല നിര്‍ദ്ദേശമാണ്, എന്നാല്‍ ഇതിന് ഭരണഘടനയില്‍ മാറ്റം ആവശ്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണ സജ്ജമാണ്, എല്ലാ തെരഞ്ഞെടുപ്പുകളും ഒരേസമയം നടത്താനുള്ള കഴിവുണ്ട്. 5 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തിരഞ്ഞെടുപ്പ് നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്’, സുശീല്‍ ചന്ദ്ര വ്യക്തമാക്കി.
ഭരണഘടനയനുസരിച്ച്, എല്ലാ തിരഞ്ഞെടുപ്പുകളും ഒരേസമയം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ഗോവ, മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍, ഇവിഎം കൃത്രിമത്വത്തെക്കുറിച്ചുള്ള എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു. വോട്ടെണ്ണല്‍ തികച്ചും സുതാര്യമായ നടപടിക്രമമാണെന്ന് സുശീല്‍ ചന്ദ്ര വ്യക്തമാക്കി.
Post Your Comments