MalappuramNattuvarthaLatest NewsKeralaNews

മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ

എടക്കര വെള്ളാരംകുന്ന് കുണ്ടാട്ടിൽ ഷംസുദ്ദീൻ (23), ഉപ്പട സുൽത്താൻപടി അനുമോദയ അമൽ മോഹൻ (28) എന്നിവരാണ് എടക്കര പൊലീസിന്‍റെ പിടിയിലായത്

എടക്കര: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. എടക്കര വെള്ളാരംകുന്ന് കുണ്ടാട്ടിൽ ഷംസുദ്ദീൻ (23), ഉപ്പട സുൽത്താൻപടി അനുമോദയ അമൽ മോഹൻ (28) എന്നിവരാണ് എടക്കര പൊലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ ദിവസം എടക്കര ടൗണിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ നാല് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ദേഹപരിശോധന നടത്തിയപ്പോഴാണ് ഷംസുദ്ദീനിൽ നിന്ന് രണ്ടര ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. സുഹൃത്ത് അമൽമോഹനിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന ഷംസുദീന്‍റെ മൊഴിയെ തുടർന്ന്, പൊലീസ് അയാൾ സഞ്ചരിച്ച കാറിനെ പിന്തുടർന്ന് എടക്കര ടൗണിൽ നിന്ന് പിടികൂടി.

Read Also : ബലാത്സംഗ കേസുകളിൽ രാജസ്ഥാൻ ഒന്നാം സ്ഥാനത്ത്, കാരണം ഇത് പുരുഷന്മാരുടെ സംസ്ഥാനം: വിവാദ പരാമർശവുമായി മന്ത്രി

പൊലീസ് ഇൻസ്പെക്ടർ പി.എസ്. മഞ്ജിത് ലാൽ, എസ്.ഐ രവികുമാർ, എ.എസ്.ഐ മുജീബ്, സി.പി.ഒമാരായ അരുൺകുമാർ, നിയാസ് പറമ്പൻ, മുജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button