KeralaLatest NewsNews

‘മകളെ കാണാൻ പോയ ഞങ്ങളേയും മർദ്ദിച്ചു’: അമ്മായി അമ്മ പീഡിപ്പിച്ചെന്ന് പറഞ്ഞ യുവതിയുടെ മാതാപിതാക്കൾ

കൊരട്ടി: അമ്മായി അമ്മയും ആൺസുഹൃത്തും തമ്മിലുള്ള ബന്ധം നേരിൽ കണ്ട യുവതിക്ക് നേരെ ക്രൂര മർദ്ദനം ഉണ്ടായെന്ന റിപ്പോർട്ടിൽ പുതിയ വെളിപ്പെടുത്തലുമായി യുവതിയുടെ മാതാപിതാക്കൾ. സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ മാനസികമായി പീഡിപ്പിച്ചതായി മാതാപിതാക്കൾ ട്വന്റിഫോറിനോട് പറഞ്ഞു. അങ്കമാലിയില്‍ കൊരട്ടി സ്വദേശിയായ യുവതി ആണ് അമ്മായി അമ്മയും സുഹൃത്തും മർദ്ദിച്ചെന്നാരോപിച്ച് രംഗത്ത് വന്നത്.

‘മകളെ കാണാൻ പോയ ഞങ്ങളേയും മർദ്ദിച്ചു. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. മകൾക്ക് ഭക്ഷണം പോലും നൽകിയിരുന്നില്ല’- മാതാപിതാക്കൾ ആരോപിക്കുന്നു. മർദ്ദനത്തില്‍ യുവതിയുടെ മുഖത്തിന് സാരമായി പരുക്കേറ്റു. മുഖത്തെ എല്ലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. യുവതി അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവാഹം കഴിഞ്ഞത് മുതൽ അമ്മായി അമ്മ തന്നെ ഉപദ്രവിക്കുമായിരുന്നു എന്ന് യുവതി വെളിപ്പെടുത്തുന്നു.

Also Read:ആറ്റില്‍ ചാടിയ വീട്ടമ്മയെ രക്ഷപ്പെടുത്തി : കല്ലട സ്വദേശിനിയെ രക്ഷപ്പെടുത്തിയത് 12 മണിക്കൂറിന് ശേഷം

ഭര്‍ത്താവിന്റെ അമ്മ തന്നെ ഭര്‍തൃവീട്ടില്‍ വച്ച് നിരവധി തവണ മർദ്ദിച്ചിരുന്നതായി യുവതി വെളിപ്പെടുത്തുന്നു. അമ്മായി അമ്മയും ആൺസുഹൃത്തുമായുള്ള ബന്ധം അറിഞ്ഞതിനെ തുടർന്ന്, മകൻ ഇക്കാര്യം ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്നാണ്, അമ്മായി അമ്മ യുവതിയെ സ്ഥിരമായി മർദ്ദിക്കുകയും ഭക്ഷണം നൽകാതെ പൂട്ടിയിടുകയും ചെയ്തത്. രണ്ടാം തവണയാണ് യുവതി ആശുപത്രിയിലാകുന്നത്. നേരത്തെയും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഭർത്താവ് ജോലിക്ക് പോയാൽ അമ്മായി അമ്മ വീട്ടിലെ മുറിയിൽ തന്നെ പൂട്ടിയിടുമെന്നും ശുചിമുറിയിലെ വെള്ളം കുടിച്ചാണ് കഴിഞ്ഞിരുന്നത് എന്നും യുവതി വെളിപ്പെടുത്തി.

പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ വൈകിയെന്ന് യുവതി പറഞ്ഞു. കഴിഞ്ഞ ദിവസം അമ്മായി അമ്മയും ആൺസുഹൃത്തും വാതിൽ പൂട്ടി മുറിയിലിരുന്ന് സംസാരിക്കുന്നത് യുവതി റെക്കോര്‍ഡ് ചെയ്തിരുന്നു. ഇതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് യുവതി ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button