ശാസ്താംകോട്ട: കല്ലടയാറ്റില്‍ ചാടിയ വീട്ടമ്മയെ 12 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി. പടിഞ്ഞാറെ കല്ലട സ്വദേശിയായ 42-കാരിയെ ആണ് അഗ്നിരക്ഷാസേന ജീവിതത്തിലേക്കു തിരികെ കയറ്റിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവർ അപകടനില തരണം ചെയ്തു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. തിരുവാറ്റ കടവിനു സമീപത്തു നിന്നാണ് ഇവര്‍ ആറ്റില്‍ ചാടിയത്. ആറിന്റെ തീരത്ത് ചെരിപ്പു കണ്ട് അതുവഴി പോയവര്‍ ആണ് ശാസ്താംകോട്ട പൊലീസില്‍ വിവരം അറിയിച്ചത്.
Read Also : ‘ഭാഗ്യലക്ഷ്മിയും കൂട്ടരും ജട്ടി നായരെ നേരിട്ടത് പോലെ ഇവന്മാരെ കുടുംബത്തിൽ കയറി നേരിടണം’: ശ്രീജ നെയ്യാറ്റിൻകര
ശാസ്താംകോട്ടയില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി ഉടന്‍ തന്നെ തിരച്ചില്‍ ആരംഭിച്ചു. സ്‌കൂബ ടീമിന്റെ നേതൃത്വത്തില്‍ രണ്ട് ഡിങ്കി ബോട്ടുകള്‍ ഉള്‍പ്പെടെ ഇറക്കിയായിരുന്നു തിരച്ചില്‍. മണിക്കൂറുകള്‍ തിരഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഒഴുക്കില്‍പ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതിയത്. ഒടുവില്‍ വൈകീട്ട് നാലോടെയാണ്, ചാടിയ സ്ഥലത്തുനിന്ന് 400 മീറ്റര്‍ അകലെ വീട്ടമ്മയെ കണ്ടെത്തിയത്.
ഉടന്‍ തന്നെ വീട്ടമ്മയെ ഡിങ്കി ബോട്ടില്‍ കിടത്തി, കൃത്രിമശ്വാസം ഉള്‍പ്പെടെ പ്രഥമശുശ്രൂഷ നല്‍കി. ബോധം വീണ്ടുകിട്ടിയതോടെ ശാസ്താംകോട്ട പത്മാവതി ആശുപത്രിയിലെത്തിച്ചു. രാത്രിയോടെ ആരോഗ്യസ്ഥിതി വീണ്ടെടുത്തു.
Post Your Comments