Latest NewsNewsIndia

എംബസി നിസ്സഹായരായപ്പോൾ സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ സഹായിച്ചത് പ്രധാനമന്ത്രിയുടെ ആ രണ്ട് ഫോൺ കോളുകൾ

'നേതാക്കൾ രണ്ട് കോളുകളിലും ഇന്ത്യയുടെ ആവശ്യം സ്വാഗതം ചെയ്യുകയും, വിദ്യാർത്ഥികൾ സുരക്ഷിതമായി കടന്നുപോകുന്നതിൽ പ്രശ്നം ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രിയോട് പറയുകയും ചെയ്തു', ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഡൽഹി: യുദ്ധം നടക്കുന്ന ഉക്രൈനിലെ സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് പലായനം ചെയ്യാനുള്ള വഴി ഒരുങ്ങിയതിൽ, രണ്ട് ഫോൺകോളുകൾ നിർണായക പങ്കുവഹിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെയും, ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് സംസാരിച്ചതോടെയാണ്, സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് രക്ഷാപാത തുറന്ന് ലഭിച്ചത്. ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ്, ഉക്രൈനിയൻ നഗരമായ സുമിയിൽ കുടുങ്ങിയ 650 ലധികം ഇന്ത്യൻ വിദ്യാർത്ഥികളെ ഇന്ത്യ ചൊവ്വാഴ്ച ഒഴിപ്പിച്ചത്.

Also read: ‘സിൽവർ ലൈൻ പദ്ധതി പരിസ്ഥിതി ദുരന്തമാകും’: കെ റെയിൽ വിരുദ്ധ സമര സമിതിയുടെ ചെയർമാനായി ഇ. ശ്രീധരൻ ചുമതലയേറ്റു

സുമിയിൽ കനത്ത ഷെല്ലാക്രമണവും വെടിവെപ്പും നടക്കുന്നതിനിടയിൽ, വിദ്യാർത്ഥികൾ എസ്ഒഎസ് വീഡിയോകൾ അയച്ചിരുന്നുവെങ്കിലും, അവർക്ക് സുരക്ഷിതമായ പാത ഒരുക്കാൻ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. ഭക്ഷണവും വെള്ളവും തീർന്നതായും, സ്വന്തമായി നഗരം വിട്ടുപോകാൻ തുടങ്ങുമെന്നും വിദ്യാർത്ഥികൾ എംബസിയെ അറിയിച്ചിരുന്നു. ‘ഇത് സങ്കീർണ്ണവും അപകടകരവുമായ സാഹചര്യമാണ്’, ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രമുഖ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച, ഇവരെ മാറ്റാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന്, പ്രതിസന്ധി രൂക്ഷമായെന്ന് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയോട് പറഞ്ഞു.

തുടർന്നാണ്, പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റുമായും ഉക്രൈനിയൻ പ്രസിഡന്റുമായും സംസാരിച്ച്, വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്ര നടത്താൻ കഴിയുമെന്ന് ഉറപ്പുവരുത്തിയത്. ‘നേതാക്കൾ രണ്ട് കോളുകളിലും ഇന്ത്യയുടെ ആവശ്യം സ്വാഗതം ചെയ്യുകയും, വിദ്യാർത്ഥികൾ സുരക്ഷിതമായി കടന്നുപോകുന്നതിൽ പ്രശ്നം ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രിയോട് പറയുകയും ചെയ്തു’, ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു. കോളുകൾക്ക് പിന്നാലെ, വിദ്യാർത്ഥികൾക്ക് കടന്നുപോകാനുള്ള വഴി ഒരുക്കാൻ ഇരു പ്രസിഡന്റുമാരും മോസ്കോയിലെയും, കീവിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകിയതായാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button