Latest NewsIndiaNews

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ വെട്ടിപ്പ് പുറത്ത്

11 വര്‍ഷത്തിനുള്ളില്‍ ബിനാമി ഭൂമിയില്‍ നിന്ന് 106 കോടി, കമ്പനികളില്‍ നിന്ന് 9 കോടി

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര, നികുതി വെട്ടിച്ച് സമ്പാദിച്ച പണത്തിന്റെ കണക്ക് പുറത്ത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ, രാജസ്ഥാനിലെ ബിനാമി ഭൂമിയില്‍ നിന്ന് ലഭിച്ചത് 106 കോടി രൂപയാണെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി.

Read Also : അസം മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്, ബിജെപി വിജയത്തിലേയ്ക്ക് : 77 മുനിസിപ്പാലിറ്റിയിലേയ്ക്ക് ഭരണം ഉറപ്പിച്ച് ബിജെപി

വാദ്രയുടെ ഉടമസ്ഥതയിലുള്ള എംഎസ് ആര്‍ടെക്സ്, സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി, സ്‌കൈലൈറ്റ് റിയാലിറ്റി, ബ്ലൂബ്രീസ് ട്രേഡിംഗ്, ലംബോദര്‍ ആര്‍ട്സ്, നോര്‍ത്ത് ഇന്ത്യ ഐടി പാര്‍ക്ക്സ്, റിയല്‍ എര്‍ത്ത് എന്നീ കമ്പനികളിലെ കണക്കുകളില്‍പ്പെടാത്ത 9 കോടിരൂപയും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട് . ബിനാമി ഇടപാട് നിരോധന നിയമപ്രകാരമുള്ള രാജസ്ഥാന്‍ ഭൂമി ഇടപാടുകളിലെ, നികുതിവെട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിനിടെയാണ് വരുമാനം കുറച്ച് കാണിച്ച വിവരം പുറത്തായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ അന്വേഷണം നേരിടുന്ന വ്യക്തിയാണ് വാദ്ര.

shortlink

Related Articles

Post Your Comments

Related Articles


Back to top button