മണ്ണാർക്കാട്: ആദിവാസിയെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് എട്ടര വർഷം തടവും 21,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 2013-ൽ അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മണ്ണാർക്കാട് സ്പെഷൽ കോടതി ജഡ്ജി കെ.എസ്. മധു ശിക്ഷ വിധിച്ചത്. അഗളി ഗുഡയൂർ ഊരിലെ മുരുകേശനെ വീട്ടിൽ കയറി വെട്ടിയ കേസിലാണ് കാരറ സ്വദേശി കുട്ടൻ എന്ന സുബ്രഹ്മണ്യനെ ശിക്ഷിച്ചത്.
കേസിൽ വധശ്രമത്തിന് അഞ്ച് വർഷം തടവും 10,000 രൂപ പിഴയും മാരകമായി പരിക്കേൽപിച്ചതിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും പട്ടികജാതി അതിക്രമ നിരോധന നിയമമനുസരിച്ച് ആറ് മാസം തടവും 1000 രൂപ പിഴയുമാണ് വിധിച്ചത്. പിഴ സംഖ്യയിൽ 10,000 രൂപ മുരുകേശന് നൽകണം.
അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് മുരുകേശൻ കലക്ടർക്ക് നൽകിയ പരാതിയിലാണ് നടപടി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയൻ ഹാജരായി.
Post Your Comments