തിരുവനന്തപുരം: കൊലപാതക കേസില്‍ ശിക്ഷപ്പെട്ട പ്രതിയെ ഡിവൈഎഫ്ഐ മേഖലാ ഭാരവാഹിയായി തിരഞ്ഞെടുത്ത സംഭവത്തില്‍, പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. താന്‍ സിപിഎമ്മിന്റെ സെക്രട്ടറിയാണെന്നും ഡിവൈഎഫ്ഐ ഭാരവാഹിയെ തീരുമാനിച്ച കാര്യം അവരാണ് ആണ് പരിശോധിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു. ഡിവൈഎഫ്ഐ ഒരു സ്വതന്ത്ര സംഘടനയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.
കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആന്റണിയെ ആലപ്പുഴ ഐക്യഭാരതം മേഖലാ വൈസ് പ്രസിഡന്റായി ഡിവൈഎഫ്ഐ തിരഞ്ഞെടുത്തിരുന്നു. ഇത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കോടിയേരി.
ഇന്ത്യന്‍ സൈന്യം തയ്യാറെടുപ്പില്‍, ഏത് സമയത്തും ഒരു ആക്രമണം ഉണ്ടാകാം : കര സേനാ മേധാവി മനോജ് മുകുന്ദ് നരവാനെ
അതേസമയം, രാജ്യസഭാ സീറ്റിനായി എല്‍ജെഡി, എന്‍സിപി, ജനതാദള്‍ എസ്, സിപിഐ തുടങ്ങിയ പാര്‍ട്ടികള്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്നും എല്ലാവരുടേയും അവകാശവാദം പരിശോധിച്ച് എല്‍ഡിഎഫ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി. ഘടക കക്ഷികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റിനെ സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments