ErnakulamNattuvarthaLatest NewsKeralaNews

ഒന്നരവയസുകാരിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ സംഭവം: കുട്ടിയുടെ അച്ഛനെ കയ്യേറ്റം ചെയ്തു, കാര്‍ തല്ലിതകര്‍ത്തു

കൊച്ചി: കൊച്ചിയില്‍ ഹോട്ടല്‍ മുറിയിലെ ബക്കറ്റില്‍ ഒന്നരവയസുകാരിയെ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍, കുട്ടിയുടെ അച്ഛൻ സജീവിന് നേരെ കയ്യേറ്റം. കുഞ്ഞിന്റെ കൊലപാതകത്തില്‍ സജീവിന് പങ്കുണ്ടെന്ന് ഭാര്യ ഡിക്‌സി ആരോപിച്ചിരുന്നു. അങ്കമാലിയിലെ ഭാര്യവീട്ടിലെത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റത്. സജീവ് വന്ന കാര്‍ തല്ലിത്തകര്‍ത്തു. തുടർന്ന്, പൊലീസ് എത്തിയതിന് പിന്നാലെയാണ് സ്ഥലത്തെ സംഘര്‍ഷാവസ്ഥ അവസാനിച്ചത്.

നേരത്തെ, കുട്ടിയെ കാണിക്കില്ലെന്ന് ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മ പറഞ്ഞതായും, താന്‍ വരുന്നതിന്റെ തലേദിവസം കൊലപാതകം നടത്തിയത് അതിനാലാണന്നും ഡിക്‌സി പറഞ്ഞു. മക്കളെ മര്യാദയ്ക്ക് നോക്കാത്തത് കൊണ്ട് താന്‍ ഭര്‍ത്താവിന് കാശ് അയച്ചു കൊടുക്കുന്നത് താൻ നിര്‍ത്തിയിരുന്നുവെന്നും ഇതിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും തന്നോട് ദേഷ്യത്തിലായിരുന്നുവെന്നും ഡിക്‌സി പറഞ്ഞു.

മോഷണം മുതൽ സെക്സ് റാക്കറ്റിൽ വരെ സജീവം! സിപ്സി പൊലീസിനെ കണ്ടാൽ വിവസ്ത്രയായി നിൽക്കും, മകനെക്കാൾ ചെറിയ കാമുകനും

ഭര്‍തൃമാതാവ് പെണ്‍കുഞ്ഞിനെ കൊണ്ട് പല ഹോട്ടലുകളിലും പോകാറുള്ളത് അറിഞ്ഞിരുന്നതായും അവരുടെ പല ബിസിനസുകള്‍ക്കും കുട്ടികളെ മറയാക്കിയതായി സംശയിക്കുന്നുവെന്നും ഡിക്‌സി ആരോപിച്ചു. ശിശുക്ഷേമസമിതിക്ക് പരാതിനല്‍കിയത് അതിനാലാണെന്നും ഡിക്‌സി കൂട്ടിച്ചേർത്തു.

അങ്കമാലി പാറക്കടവ് സ്വദേശി സജീഷിന്റെ മകള്‍ നോറ മറിയയാണ് ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സജീഷിന്റെ അമ്മ സിക്‌സിയുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയിയെ പൊലീസ് അറസ്റ്റുചെയ്തു. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button