മുംബൈ: ഐപിഎൽ പതിനഞ്ചാം സീസൺ ആരംഭിക്കാനിരിക്കെ രാജസ്ഥാൻ റോയൽസ് പരിശീലനം ആരംഭിച്ചു. യുവ താരങ്ങളായ യശസ്വീ ജയ്സ്വാൾ, തേജസ് ബരോക, ധ്രൂവ് ജുറൽ, അനുനയ് നാരായൺ സിംഗ്, ശുഭം ഗാർവാൾ, കുൽദീപ് യാദവ് തുടങ്ങിയവരാണ് ആദ്യ ദിനം പരിശീലന ക്യാമ്പിലെത്തിയത്. അതേസമയം, രാജസ്ഥാൻ റോയൽസ് ടീമിന്റെ പുതിയ പരിശീലന കിറ്റ് പുറത്തിറക്കി. ടീമിന്റെ ഒഫീഷ്യൽ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഈ മാസം 29നാണ് മത്സരം. യുസ്വേന്ദ്ര ചാഹൽ, ദേവ്ദത്ത് പടിക്കൽ, ട്രെന്റ് ബോൾട്ട്, ആർ അശ്വിൻ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവരെ രാജസ്ഥാൻ ഇത്തവണ താരലേലത്തിൽ സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎൽ പ്രഥമ സീസണിലെ ചാമ്പ്യന്മാരാണ് രാജസ്ഥാൻ റോയൽസ്.
Read Also:- മറവിരോഗം തടയാൻ ബദാം!
അതേസമയം, പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഈ മാസം 12-ാം തിയതി നാല് മണിയ്ക്ക് ആര്‍സിബി പത്ര സമ്മേളനം വിളിച്ചിട്ടുണ്ട്. പത്ര സമ്മേളനത്തിൽ പുതിയ നായകനെ ആര്‍സിബി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിസ് ടീമിന്റെ നായകനാകുമെന്നാണ് വിവരം.
Our new training Pink and Blue. Just for you. ?#RoyalsFamily | #TATAIPL2022 pic.twitter.com/m3X0egkcxM
— Rajasthan Royals (@rajasthanroyals) March 8, 2022
Post Your Comments