ErnakulamKeralaNattuvarthaLatest NewsNews

ഫോട്ടോ ഷൂട്ടിന് മോഡലായി: ഒറ്റ രാത്രികൊണ്ട് സോഷ്യൽ മീഡിയയിൽ താരമായി ബലൂണ്‍ വില്‍പനക്കാരി കിസ്ബു

കൊച്ചി: തെരുവുഗായികയായിരുന്ന റാനു മൊന്‍ഡല്‍, ബച് പന്‍ കാ പ്യാര്‍ ബോയ് സഹദേവ് ദിര്‍ദോ, കച്ചാ ബദാം ഗായകന്‍ ഭുബന്‍ ബദ്യാകര്‍ തുടങ്ങിയവരെ വളരെ പെട്ടെന്ന് തന്നെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത് സോഷ്യൽ മീഡിയയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ പുതിയ താരമാണ് ബലൂണ്‍ വില്‍പനക്കാരി കിസ്ബു. ഫോട്ടോ ഷൂട്ടിന് മോഡലായി ഒറ്റരാത്രി കൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് രാജസ്ഥാനി പെണ്‍കുട്ടിയായ കിസ്ബു.

കേരളത്തിലെ തിരക്കേറിയ സ്ഥലങ്ങളില്‍ ബലൂണ്‍ വില്‍ക്കുന്ന കിസ്ബു ഒരു ഫോട്ടോഗ്രാഫറുടെ ഫോട്ടോ ഷൂട്ടിന് മോഡലായതോടെയാണ് താരമായി മാറിയത്. ഇക്കഴിഞ്ഞ ജനുവരി 17നാണ് കിസ്ബുവിന്റെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവം നടന്നത്. അര്‍ജുന്‍ കൃഷ്ണന്‍ എന്ന ഫോട്ടോഗ്രാഫറാണ് കിസ്ബുവിനെ താരമാക്കിയത്. അണ്ടലൂര്‍ കാവ് ഉത്സവത്തിനിടെയാണ് അര്‍ജുന്‍ കിസ്ബുവിനെ കണ്ടത്. തുടര്‍ന്ന് കിസ്ബുവിന്റെ ഫോട്ടോ എടുത്തു.

യുക്രെയ്നിൽ വിദ്യാർത്ഥികളെ സംരക്ഷിക്കാൻ സഹായിച്ച സേവാഭാരതിയുടെ ആഗോള സംഘടനയെ അഭിനന്ദിച്ച് നൈജീരിയ

സോഷ്യല്‍ മീഡിയയില്‍ അര്‍ജുന്‍ ചിത്രം പങ്കുവെച്ചതോടെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇതോടെ കിസ്ബുവിന്റെ ഒരു മേക് ഓവര്‍ ഫോട്ടോ ഷൂട്ട് എടുത്താലോ എന്ന് ചിന്തിക്കുകയായിരുന്നു. കിസ്ബുവിന്റെ കുടുംബവുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്കും സമ്മതം. മേകപ്പ് ആര്‍ട്ടിസ്റ്റായ രമ്യ പ്രജുലാണ് കിസ്ബുവിന്റെ മേക്ക് ഓവർ നടത്തിയത്. തുടർന്ന് അർജുൻ പകർത്തിയ ചിത്രങ്ങളാണ് വൈറലായത്.

ഫോട്ടോ ഷൂട്ടിന് ലഭിച്ച പ്രതികരണത്തില്‍ സന്തോഷമാണെന്നും മറ്റൊരാളുടെ ജീവിതത്തില്‍ ഒരു മാറ്റം വരുത്താന്‍ കഴിഞ്ഞതിൽ വളരെ സന്തോഷവാനാണെന്നും അര്‍ജുന്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button