എറണാകുളം: തൃക്കാക്കരയിലെ പരാജയം വിശദീകരിക്കാന്‍ ഇടതുമുന്നണി ഇന്ന് യോഗം ചേര്‍ന്നേക്കും. പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ടോ എന്നും യോഗം പരിശോധിക്കും.
സംഘടനാ സംവിധാനം പൂര്‍ണ്ണമായും ഉപയോഗിച്ചിട്ടും കനത്ത പാരാജയത്തിന്റെ കാരണം എന്തുകൊണ്ടെന്ന് മുന്നണിയിലെ ഓരോ ഘടകകക്ഷികളും പരിശോധിക്കുവാന്‍ തീരുമാനം എടുത്തിട്ടുണ്ട്. സി.പി.ഐ.എമ്മിനെതിരെ സി.പി.ഐ രംഗത്ത് വന്ന സാഹചര്യത്തില്‍ ഇടതു മുന്നണി യോഗം ഉടന്‍ ചേര്‍ന്നേക്കും. ഇടതു വിരുദ്ധവോട്ടുകള്‍ ഏകീകരിക്കപ്പെട്ടതിനും അപ്പുറം ഇടതു വോട്ടുകളുടെ ചോര്‍ച്ചയും നേതൃത്വം പരിശോധിക്കും.
Post Your Comments