Latest NewsKeralaNattuvarthaNewsIndia

കുട്ടികളുടെ വായ്പ കേന്ദ്രം എഴുതിത്തള്ളണം, കോര്‍പറേറ്റുകള്‍ക്കുവേണ്ടി പത്തു ലക്ഷം കോടി തള്ളിയത് പോലെ: സീതാറാം യെച്ചൂരി

ന്യൂഡൽഹി: ഉക്രൈൻ യുദ്ധമുഖത്തുനിന്നും തിരിച്ചെത്തുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വായ്പ കേന്ദ്രസർക്കാർ എഴുതിത്തള്ളണമെന്ന നിർദേശവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കുട്ടികൾക്ക് ഉയർന്നു പഠിക്കാൻ വേണ്ട എല്ലാ സാമൂഹിക സാമ്പത്തിക ഭദ്രത സർക്കാർ നൽകണമെന്നും, യുദ്ധത്തെ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

Also Read:ഐപിഎൽ 15-ാം സീസൺ: ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് തിരിച്ചടി

‘ഇരുപതിനായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പഠനം മുടങ്ങി തിരിച്ചു വരുന്നത്. ഇത് ഗൗരവമായി കാണണം. വിദ്യാഭ്യാസ വായ്‌പ്പാ എങ്ങിനെ തിരിച്ചടക്കും എന്ന ആശങ്കയിലാണ് പലരും. കഴിഞ്ഞ ഏഴുവര്‍ഷത്തിനുള്ളില്‍ കോര്‍പറേറ്റുകള്‍ക്കുവേണ്ടി പത്തു ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളിയത്. ആ പരിഗണ വിദ്യാര്‍ത്ഥികള്‍ക്കും കിട്ടണം. ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ വേണം’, യെച്ചൂരി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

അതേസമയം, യുക്രൈനിലേക് പഠനാവശ്യത്തിനായി ഭീമമായ തുക ബാങ്കിൽ നിന്ന് വായ്പയെടുത്താണ് പല വിദ്യാർഥികളും കുടിയേറിയത്. യുദ്ധം ഭീകരമായതോടെ ഇനിയൊരു തിരിച്ചുപോക്ക് ഉണ്ടാവില്ലെന്നും, എടുത്ത വായ്പ എങ്ങനെ വീട്ടുമെന്നുമാണ് വിദ്യാർഥികളുടെയും വീട്ടുകാരുടെയും ആശങ്ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button