കൊച്ചി: പട്രോളിംഗിനിടെ മാലിന്യ ടാങ്കർ പൊലീസ് ജീപ്പ് ഇടിച്ചു തെറുപ്പിച്ചു. പാലാരിവട്ടത്ത് ഇന്ന് പുലർച്ചെ പെട്രോളിംഗിനിടെ ടാങ്കർ തടഞ്ഞപ്പോഴാണ് സംഭവം.
രാത്രി പട്രോളിംഗിനിടെ ഏലൂർ പൊലീസ് ആണ് ടാങ്കർ ലോറിയെ ആദ്യം കൈകാണിച്ചത്. എന്നാൽ, ലോറി നിർത്താതെ പോയി. തുടർന്ന്, ഇവർ കൺട്രോൾ റൂമിൽ വിവരമറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈവേയിലുണ്ടായിരുന്ന പൊലീസ് സംഘം ലോറിയെ കൈ കാണിച്ചു നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ, ഇവർ നിർത്താൻ തയാറായില്ല.
Read Also : ഓപ്പറേഷൻ ഗംഗ ഫിനിഷിംഗ്: കൈയ്യടിച്ച് ലോകരാജ്യങ്ങൾ, ഇതുവരെ എത്തിച്ചത് 17,100 ഇന്ത്യക്കാരെ
തുടർന്ന്, ലോറിയുമായി പാഞ്ഞെത്തിയ ഇവർ പൊലീസ് വാഹനം ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. പൊലീസുകാർ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. സംഭവത്തിന് പിന്നാലെ ഓടി രക്ഷപെടാൻ ശ്രമിച്ച ഡ്രൈവറെയും ക്ലീനറെയും പൊലീസ് ഓടിച്ചിട്ടാണ് പിടികൂടിയത്. ജോലി തടസപ്പെടുത്തിയതിനും പൊലീസുകാരെ കൊല്ലാൻ ശ്രമിച്ചതിനും ഇവർക്കെതിരെ കേസെടുത്തു.
Post Your Comments