മോസ്‌കോ: യൂറോപ്പിനെതിരെ ശക്തമായ മുന്നറിയിപ്പുമായി റഷ്യ രംഗത്ത്. തങ്ങളുടെ ക്രൂഡ് ഓയില്‍ വാങ്ങുന്നത് അവസാനിപ്പിച്ചാല്‍, യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം പൂര്‍ണ്ണമായും നിര്‍ത്തുമെന്നാണ് പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്സാണ്ടര്‍ നൊവാകാണ് റഷ്യയുടെ നയം വ്യക്തമാക്കിയത്. ഇതിനിടെ യൂറോപ്യന്‍ യൂണിയന്റെ ഭൂരിപക്ഷ തീരുമാനത്തിനെ ജര്‍മ്മനിയും നെതര്‍ലാന്‍ഡ്‌സും എതിര്‍ത്തു.
Read Also : അതോടെയാണ് യു.പിയുടെ തലവര മാറി തുടങ്ങിയത്, കോൺഗ്രസ് നടത്തിയ വഞ്ചന ചർച്ചയാകണം: സന്ദീപ് വാചസ്പതി
യുക്രെയ്നെതിരായ ആക്രമണം വഴി റഷ്യ വെല്ലുവിളിക്കുന്നത് നാറ്റോയെ മാത്രമല്ല, മൊത്തം ലോകരാഷ്ട്രങ്ങളെയാണെന്നാണ് യൂറോപ്യന്‍ യൂണിയന്റെ ആരോപണം. റഷ്യയില്‍ നിന്ന് 30 ശതമാനം എണ്ണയും, 40 ശതമാനം പ്രകൃതി വാതകവും വാങ്ങുന്നത് യൂറോപ്പാണ്. റഷ്യ പദ്ധതി പൂട്ടിയാല്‍, പകരക്കാരെ കണ്ടെത്തുക എളുപ്പമല്ല. മധ്യേഷ്യയിലെ ക്രൂഡ് ഓയില്‍ വിപണി നിയന്ത്രിക്കുന്നത് അമേരിക്കയാണ്. അതിനാല്‍, അറബ് മേഖലയെ സ്വാധീനിക്കാനാണ് യൂറോപ്പ് ശ്രമിക്കുന്നത്.
റഷ്യയുടെ കരുത്തായ ക്രൂഡ് ഓയില്‍ വാങ്ങുന്നത് നിര്‍ത്തിക്കൊണ്ടുള്ള വാണിജ്യ സമ്മര്‍ദ്ദത്തിനാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ശ്രമിക്കുന്നത്. എന്നാല്‍, യൂറോപ്പിലേക്കുള്ള പ്രകൃതി വാതക വിതരണം നിലച്ചാല്‍, വന്‍ പ്രതിസന്ധിയാണ് രാജ്യങ്ങള്‍ അനുഭവിക്കേണ്ടി വരിക.
Post Your Comments