ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പാക് ഭീകരര്‍ നുഴഞ്ഞു കയറിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 12 ജെയ്ഷെ ഭീകരര്‍ നുഴഞ്ഞ് കയറിയെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം 13,14 തീയതികളിലാണ്, ഭീകരര്‍ നുഴഞ്ഞ് കയറിയതെന്നാണ് വിവരം. കേരന്‍ സെക്ടറിലെ ജുമാഗുണ്ട് വനമേഖല വഴിയാണ് നുഴഞ്ഞു കയറ്റം ഉണ്ടായതെന്നാണ് സംശയം.
Read Also : എന്തിനും ഏതിനും ഇന്ത്യയ്‌ക്കെതിരെ തിരിയുന്ന ഇമ്രാന്‍ ഖാന് സ്വന്തം രാജ്യത്ത് നിന്ന് തിരിച്ചടി
സോപോര്‍,ബന്ദിപോര മേഖലകളില്‍ ഭീകരര്‍ ഒളിഞ്ഞിരിക്കുകയാണെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി. നുഴഞ്ഞു കയറിയ ഭീകരുടെ കൈവശം സാറ്റ്ലൈറ്റ് ഫോണുകളും സ്ഫോടക വസ്തുക്കളും ഉണ്ടെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം.
പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീര്‍ പോലീസിനും സുരക്ഷാ ഫോഴ്‌സിനും പാര്‍ലമെന്ററി ഫോഴ്‌സുകള്‍ക്കും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
Post Your Comments