ഇസ്ലാമാബാദ്: ഇന്ത്യയെ വെല്ലുവിളിക്കുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സ്വന്തം രാജ്യത്ത് നിന്നും തിരിച്ചടി. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇമ്രാന്‍ രാജിവയ്ക്കണമെന്ന് പാക് ജനത ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പാകിസ്ഥാനില്‍ കൂറ്റന്‍ റാലി സംഘടിപ്പിക്കുകയും ചെയ്തു. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. കെടുകാര്യസ്ഥതയും സാമ്പത്തിക തിരിമറികളും ആരോപിച്ചാണു പ്രതിപക്ഷം രാജി ആവശ്യപ്പെട്ടത്. ഇമ്രാന്‍ രാജിവയ്ക്കുകയോ വിശ്വാസ വോട്ടെടുപ്പ് നേരിടുകയോ ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
Read Also : സ്ത്രീധനം വാങ്ങുന്നവരെയും നൽകുന്നവരെയും കുടുക്കാൻ ഒരു വെബ് പോർട്ടൽ: ഇത് വനിതാ ദിനത്തിലെ സർക്കാരിന്റെ സമ്മാനം
രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇമ്രാന്‍ തയാറാകണമെന്ന് പിപിപി നേതാവും ബേനസീര്‍ ഭൂട്ടോയുടെ മകനുമായ ബിലാവല്‍ ഭൂട്ടോ റാലിയെ അഭിസംബോധന ചെയ്ത് ആവശ്യപ്പെട്ടു. വിലക്കയറ്റം രൂക്ഷമാണെന്നും ഇമ്രാന് ജനപിന്തുണ നഷ്ടപ്പെട്ടെന്നും പ്രതിപക്ഷം ആരോപിച്ചു. സൈനിക പിന്തുണയോടെയാണ് ഇമ്രാന്‍ ഭരണം നിലനിര്‍ത്തുന്നതെന്നും ആരോപണമുണ്ട്.
Post Your Comments