
പാലക്കാട്: ഒന്നാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരുമാങ്ങോട് കാവുങ്കല്‍തൊടി വീട്ടില്‍ കെ സി രാജന്റെയും, ശ്രീജയുടെയും മകനായ അശ്വിന്‍ രാജിനെയാണ് (19) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പാലക്കാട് ശ്രീകൃഷ്ണപുരത്തായിരുന്നു സംഭവം. രാവിലെ വീട്ടിനുള്ളില്‍ ആണ് അശ്വിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Also : ലൈസൻസ് ഇല്ലാതെ ലോഹ അവശിഷ്ടങ്ങൾ ശേഖരിക്കുന്നവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി മസ്‌കത്ത്
പാലക്കാട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു അശ്വിൻ. ആത്മഹത്യയുടെ കാരണം എന്താണെന്ന് വ്യക്തമല്ല. ആത്മഹത്യാ കുറിപ്പും ലഭിച്ചിട്ടില്ല. പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments