ThiruvananthapuramLatest NewsKeralaNattuvarthaNews

പിണറായി ഭരണത്തിൽ കേരളത്തിൽ നടപ്പാക്കുന്നത് കാട്ടുനീതി: വി മുരളീധരൻ

തിരുവനന്തപുരം: പിണറായി വിജയന്റെ ഭരണത്തിൽ സംസ്ഥാനത്ത് കാട്ടുനീതിയാണ് നടപ്പാക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് മനുഷ്യരെ തല്ലിക്കൊല്ലുകയാണെന്നും മുരളീധരൻ പറഞ്ഞു. തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സുരേഷിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം സുരേഷിനെ നിരന്തരം മർദ്ദിച്ചു എന്നാണ് വീട്ടുകാർ ആരോപിക്കുന്നതെന്നും സംസ്ഥാന പോലീസിനെ കയറൂരി വിടുന്ന നിലപാട് സർക്കാർ അവസാനിപ്പിക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.

ഇനിയെങ്കിലും, ടാറ്റൂ മീടൂ ആകാതിരിക്കാന്‍ യുവതികള്‍ ശ്രദ്ധയോടെ ടാറ്റൂ കലാകാരന്മാരെ തെരഞ്ഞെടുക്കുക : സന്തോഷ് പണ്ഡിറ്റ്

‘തിരുവനന്തപുരം ഗുണ്ടകളുടെയും അക്രമികളുടെയും തലസ്ഥാനമായി മാറിയിരിക്കുകയാണ്. സമീപകാലത്ത് സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കെതിരെ വർധിച്ചുവരുന്ന അക്രമങ്ങൾ അഭ്യന്തര മന്ത്രി കണ്ടതായി ഭാവിക്കുന്നില്ല. ഇതിനെ കുറിച്ച് ചർച്ച പോലും ചെയ്യാതെ പ്രതിപക്ഷം മൗനം പാലിക്കുകയാണ്’, വി മുരളീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button