കാബൂള്‍: മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമാണ്. ഈ വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് താലിബാന്‍ ഭീകരര്‍. അഫ്ഗാന്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് താലിബാന്‍ പറഞ്ഞു. ‘അന്താരാഷ്ട്ര വനിതാദിനം എല്ലാ സ്ത്രീകള്‍ക്കും ശുഭകരമായിരിക്കട്ടെ’ എന്ന് അഫ്ഗാനിസ്ഥാനിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അബ്ദുള്‍ ഖഹര്‍ ബല്‍ഖി ട്വീറ്റ് ചെയ്തു.
‘അഫ്ഗാനിസ്ഥാനിലെ നീണ്ടുനില്‍ക്കുന്ന യുദ്ധം സ്ത്രീകള്‍ക്ക് അങ്ങേയറ്റം ദോഷകരമാണ്. അഫ്ഗാന്‍ സ്ത്രീകളുടെ ദുരവസ്ഥയെ അഭിസംബോധന ചെയ്യുന്നതിനും പരിഹരിക്കുന്നതിനും താലിബാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. ഇസ്ലാമിന്റെയും നമ്മുടെ അംഗീകൃത പാരമ്പര്യങ്ങളുടെയും വെളിച്ചത്തില്‍, മാന്യവും പ്രയോജനപ്രദവുമായ ജീവിതത്തിനുള്ള സൗകര്യങ്ങള്‍ സ്ത്രീകള്‍ക്ക് ഒരുക്കും’, താലിബാന്‍ വക്താവ് പറഞ്ഞു.
ബുര്‍ഖയും ഹിജാബും ധരിക്കാതെ പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പാണ് താലിബാന്‍ ഭീകരര്‍ അഫ്ഗാന്‍ സ്ത്രീകള്‍ക്ക് നല്‍കിയത്. സ്ത്രീ വിരുദ്ധതയിലൂന്നിയ താലിബാന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇപ്പോഴുള്ള ഈ ആശംസ എന്ത് പ്രഹസനമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പ്രതികരണം.
Post Your Comments