KottayamIdukkiNattuvarthaLatest NewsKeralaIndiaNews

വനിതാ ദിനത്തിൽ യുവതിയ്ക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം

ഇടുക്കി: വനിതാ ദിനത്തിൽ യുവതിയ്ക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമം. ഇടുക്കിയിലാണ് സംഭവം. സോന എന്ന പെൺകുട്ടിയ്ക്ക് നേരെയാണ് ആക്രമം ഉണ്ടായത്. സോനയും രാഹുലും ഒരുപാട് നാളുകളായി ബന്ധം വേർപിരിഞ്ഞു കഴിയുകയായിരുന്നു.

Also Read:വേണു രാജാമണി വിദേശകാര്യ മന്ത്രിയായി ചമയുന്നു, പിണറായി തള്ള് നിർത്തിയപ്പോൾ വേണു തുടങ്ങി: കെ. സുരേന്ദ്രൻ

തൊടുപുഴ പഴയമറ്റം സ്വദേശിനിയാണ് സോന. കുടുംബത്തിൽ ഉണ്ടായിരുന്ന പ്രശ്നം മൂലം തന്റെ വീട്ടിൽ നിന്നും സോന സുഹൃത്തിന്റെ വീട്ടിൽ കുറച്ചു ദിവസത്തേക്ക് നിൽക്കാൻ പോയതായിരുന്നു. ഇവിടെ വെച്ചായിരുന്നു യുവാവിന്റെ ആസിഡ് അക്രമം. പ്രായമായ മുത്തശ്ശനും, ഒരു ചെറിയ കുട്ടിയും മാത്രമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്. ഇവർ തടയാൻ ശ്രമിച്ചെങ്കിലും ഇവരെയും പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചു.

സോന സുഹൃത്തിന്റെ വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞ രാഹുൽ, ആസിഡുമായി രാവിലെ എട്ടരയോടെ വീട്ടിലേക്ക് വന്നു കയറുകയായിരുന്നു. തുടർന്ന് സോനയെ ഉപദ്രവിച്ചതിനുശേഷം മുഖത്തേക്ക് ആസിഡ് ഒഴിച്ചു. പിടിച്ചുമാറ്റാൻ പ്രായമായ ആളും കുട്ടിയും ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ ഇവർ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. തുടർന്ന്, രാഹുൽ ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സോനയെ, തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും പൊള്ളൽ ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റണം എന്ന് നിർദ്ദേശിക്കുകയുമായിരുന്നു. ഇപ്പോൾ യുവതി അപകടനില തരണം ചെയ്തെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button