Latest NewsNewsInternational

ഈ ചിത്രം വീട്ടിലുണ്ടെങ്കിൽ ദുരന്തങ്ങൾ വിട്ടൊഴിയില്ല, ശപിക്കപ്പെട്ട പെയിന്റിംഗ് വിൽക്കാനൊരുങ്ങി വീട്ടുടമ

നിങ്ങൾ പ്രേതത്തിൽ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ കുറിപ്പ് തുടർന്ന് വായിക്കുക

ആക്രിസാധനങ്ങള്‍ വില്‍ക്കുന്ന ഒരു ചന്തയില്‍ നിന്ന് രണ്ടു പാവകളുടെ ചിത്രം വാങ്ങിയ യുവാവിനു പിന്നീട് നേരിടേണ്ടി വന്നത് കൊടും ദുരന്തങ്ങളാണ്. ഇ-ബേ വെബ്‌സൈറ്റില്‍ ഈയടുത്ത് തന്റെ പക്കലുള്ള പെയിന്റിംഗ് വില്‍ക്കാനായി ഒരു യുവാവ് നൽകിയ പരസ്യമാണ് ഈ പെയിന്റിംഗിനെ കുറിച്ചുള്ള ദുരൂഹതകൾ പുറം ലോകത്തെ അറിയിച്ചത്. വിൽക്കാനുണ്ട് എന്ന പോസ്റ്റിന് താഴെ അദ്ദേഹം എഴുതിയത് ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു.

Also Read:വ്യക്തിഗത നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കാത്ത താരമാണ് ജഡേജ: താരത്തെ പ്രശംസിച്ച് രോഹിത് ശർമ്മ

3800 രൂപക്കാണ് അയാൾ ഈ ചിത്രം വാങ്ങിയത്. ഇപ്പോള്‍ അതേ വിലയ്ക്ക് തന്നെയാണ് അത് വില്‍ക്കാന്‍ ഇട്ടിരിക്കുന്നതും. വാങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെയാണ് ഇത് വിൽക്കാനും ഇയാൾ തീരുമാനിച്ചത്. അയാള്‍ പറയുന്നത് രണ്ടു പാവകളുള്ള ആ ചിത്രം ശപിക്കപ്പെട്ട ഒരു ചിത്രമാണ് എന്നാണ്. ആ ചിത്രം തന്റെ ജീവിതം നശിപ്പിച്ചെന്ന് അദ്ദേഹം പറയുന്നു.

പെയിന്റിംഗ് വാങ്ങുമ്പോൾ തന്നെ അത് വിൽക്കുന്ന സ്ത്രീ കൃത്യമായി ഇതിന്റെ മോശം വശങ്ങളെക്കുറിച്ച് യുവാവിനോട് പറഞ്ഞിരുന്നു. അത് വാങ്ങുന്നയാളുടെ വീട്ടില്‍ പ്രേതബാധയും, നെഗറ്റീവ് ശക്തിയും, ദൗര്‍ഭാഗ്യവും ഉണ്ടാകുമെന്ന് അവർ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ, നിരീശ്വരവാദിയായ അയാൾ അത് വിശ്വസിച്ചില്ല.

എന്നാൽ, തുടർന്ന് സംഭവിച്ച കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. ‘വിചിത്രമായ കാര്യങ്ങള്‍ ശേഖരിക്കുന്ന ഒരാളെന്ന നിലയില്‍, വ്യത്യസ്തമായ ഈ പെയിന്റിംഗ് എന്നെ ആകര്‍ഷിച്ചു. ചിത്രത്തിലെ ഒരു പാവയ്ക്ക് വൃദ്ധയുടെ മുഖമാണെങ്കിലും, ഒരു കുഞ്ഞിന്റെ ശരീരമാണ്. അവളുടെ തുറിച്ചു നോട്ടം ഭയപ്പെടുന്നതാണ്. ആലിംഗനം ആവശ്യപ്പെടുന്നതുപോലെ അവളുടെ കൈകള്‍ തുറന്നിരിക്കുന്നത് കൂടുതല്‍ ഭയാനകമാണ്’, അദ്ദേഹം പറയുന്നു.

‘കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം എനിക്ക് രാത്രികളില്‍ ഉറക്കം നഷ്ടപ്പെട്ട് തുടങ്ങി, വീട്ടില്‍ പ്രാണികളും എലികളും വരാന്‍ തുടങ്ങി. പെട്ടെന്ന് ഒരു ദിവസം ഞാൻ പൊന്നുപോലെ നോക്കിയ വളര്‍ത്തുനായ്ക്കളില്‍ ഒന്നായ ഹാംസ്റ്ററും ചത്തു. എന്നാല്‍, അതിന് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. നായയുടെ മരണം എന്നെ കൂടുതല്‍ തകര്‍ത്തു. വീട്ടിലെ സന്തോഷം എല്ലാം കെട്ടുപോയ പോലെയാണ് എനിക്ക് തോന്നിയത്. വീടിനകത്ത് എവിടെയാണെങ്കിലും പാവയുടെ കണ്ണുകള്‍ എന്നെ പിന്തുടരുന്നു. ഉറക്കമില്ലായ്മ എന്റെ ആരോ​ഗ്യം തകര്‍ത്തു. തലവേദനയോടൊപ്പം വിട്ടുമാറാത്ത ജലദോഷവും എന്നെ ബാധിച്ചു’, അദ്ദേഹം പറയുന്നു. ഇതെല്ലാം പെയിന്റിങ് മൂലമാണെന്ന് അദ്ദേഹം കരുതുന്നു. അതുകൊണ്ട് തന്നെ ഇത് എത്രയും പെട്ടെന്ന് ഒഴിവാക്കാൻ താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button