തിരുവനന്തപുരം: തമ്പാന്നൂർ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരുമിച്ച് മരിയ്ക്കാമെന്ന് പ്രവീൺ ഗായത്രിയെ പറഞ്ഞു വിശ്വസിപ്പിച്ചെന്നും, കൊലപാതകം നടത്താൻ പ്രതി മുൻകൂട്ടി പദ്ധതികൾ തയ്യാറാക്കിയിരുന്നെന്നും പൊലീസ് പറയുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രവീണിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
രണ്ട് കുട്ടികളുടെ പിതാവായ പ്രവീണിന് ഗായത്രിയുമായുളള ബന്ധം രഹസ്യമായി തുടരണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍, ഇതിന് ഗായത്രിയ്ക്ക് സമ്മതമല്ലായിരുന്നു. തന്നെ വിവാഹം കഴിയ്ക്കണമെന്നായിരുന്നു ഗായത്രിയുടെ ആവശ്യം. പക്ഷെ, വിവാഹത്തിന് പ്രവീണ്‍ തയ്യാറായില്ല. മകളെ ശല്യം ചെയ്യരുതെന്ന് പ്രവീണിനോട് ആവശ്യപ്പെട്ടിരുന്നതായി ഗായത്രിയുടെ അമ്മ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാല്‍, ഇത് ഇയാള്‍ കേട്ടില്ലെന്ന് മാത്രമല്ല വീണ്ടും ഈ ബന്ധം ദൃഢമായിത്തന്നെ തുടർന്നു.
തുടർന്ന്, 2021ൽ ഗായത്രിയെ വിശ്വസിപ്പിക്കാന്‍ വേണ്ടി മാത്രം വെട്ടുകാട് പള്ളിയിൽ വച്ച് താലികെട്ടി. ഇതിന്റെ ചിത്രങ്ങള്‍ ഗായത്രി സമൂഹമാദ്ധ്യമങ്ങളില്‍ ഷെയര്‍ ചെയ്‌തിരുന്നു. എന്നാൽ, വൈകാതെ തന്നെ പ്രവീണിന് തമിഴ്‌നാട്ടിലേക്ക് ജോലി സ്ഥലംമാറ്റം ഉണ്ടായി. പോകുമ്പോൾ തന്നെയും കൂടെ കൂട്ടണമെന്നും കൊണ്ട് പോയില്ലെങ്കിൽ ഒപ്പംവരുമെന്നും ഗായത്രി വാശിപിടിച്ചിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കാനാണ് പ്രവീൺ ഗായത്രിയെ തമ്പാനൂരെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും പ്രവീണ്‍ ഷാള്‍ മുറുക്കി ഗായത്രിയെ കൊലപ്പെടുത്തുകയുമായിരുന്നു.
Post Your Comments