കൊല്ലം: വിവാഹാലോചന നിരസിച്ചതിന് യുവതിയെ പിന്തുടർന്ന് തടഞ്ഞു നിർത്തി ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ശക്തികുളങ്ങര കാവനാട് മീനത്തുചേരി ശ്രീകൃഷ്ണ ഭവനത്തിൽ ബി. സന്തോഷ് ആണ് (27) പിടിയിലായത്.
കഴിഞ്ഞ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹാലോചന നിരസിച്ചതിനെ തുടർന്ന് യുവതിയെ പല ദിവസങ്ങളിലും പിന്തുടർന്ന സന്തോഷ്, കഴിഞ്ഞ ദിവസമാണ് ആക്രമണം നടത്തിയത്.
Read Also : പിൻബലം കൂടി, പാർട്ടിയിലേക്ക് ആളുകൾ ഒഴുകുന്നു, ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് സൃഷ്ടിച്ചെന്ന് കോടിയേരി
യുവതി വീട്ടിലേക്ക് വരുന്ന ഇടവഴിയിൽ സ്കൂട്ടറിൽ എത്തി തടഞ്ഞ് നിർത്തി അസഭ്യം പറയുകയും അടിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ ശക്തികുളങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ശക്തികുളങ്ങര ഇൻസ്പെക്ടർ യു. ബിജുവിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ ഐ.ബി. ആശ, എ.എസ്.ഐമാരായ ഡാർവിൻ, പ്രദീപ് എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Post Your Comments