
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ അധ്യാപികയ്ക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തില്‍ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ കണ്ടക്ടറുടെ കൃത്യവിലോപം ബോധ്യപ്പെട്ടെന്ന് കെഎസ്ആര്‍ടിസി കണ്ടെത്തിയതിന് പിന്നാലെയാണ് സസ്പെൻഷൻ.
കെഎസ്ആര്‍ടിസി ബസില്‍ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്ത അധ്യാപികയ്ക്ക് നേരെയാണ് സഹയാത്രികനിൽ നിന്നും ലൈംഗികാതിക്രമം ഉണ്ടായത്. അതിക്രമം കാട്ടിയ ആൾക്കെതിരെ കണ്ടക്ടർ നടപടിയെടുത്തില്ല. ഇതോടെയാണ് കെഎസ്ആർടിസി എംഡി കണ്ടക്ടറെ സസ്പെൻഡ് ചെയ്തത്.
വിഷയത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു സംഭവത്തെക്കുറിച്ച്, വിശദമായ റിപ്പോര്‍ട്ട് നൽകാൻ കെഎസ്ആര്‍ടിസി എംഡിയോട് ആവശ്യപ്പെട്ടിരുന്നു. കണ്ടക്ടര്‍ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നാണ് മനസിലാക്കുന്നത്. പ്രശ്നത്തെ ഗൗരവമായി കാണും. അധ്യാപികയെ നേരിട്ട് വിളിച്ച് പിന്തുണ അറിയിച്ചുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Post Your Comments