Latest NewsCricketNewsSports

വ്യക്തിഗത നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കാത്ത താരമാണ് ജഡേജ: താരത്തെ പ്രശംസിച്ച് രോഹിത് ശർമ്മ

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച രവീന്ദ്ര ജഡേജയെ പ്രശംസിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഇന്നിംഗ്‌സിനും 222 റണ്‍സിനുമാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ജഡേജയുടെ ഓള്‍റൗണ്ട് പ്രകടനമാണ് മത്സരത്തില്‍ നിര്‍ണായകമായത്. 175 റണ്‍സും ഒമ്പത് വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.

‘പരമ്പരയില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. എല്ലാ മേഖലയില്‍ ടീം ആധിപത്യം കാണിച്ചു. ഇത്തരത്തില്‍ ഒരു ജയം സ്വന്തമാക്കാന്‍ കഴിയുമെന്ന് മത്സരത്തിന് മുമ്പ് ഞാന്‍ കരുതിയിരുന്നില്ല. മികച്ച ബാറ്റിംഗ് പിച്ചായിരുന്നു മൊഹാലിയിലേത്. അല്‍പം ടേണും പോരാത്തതിന് പേസര്‍മാര്‍ക്ക് നേരിയ പിന്തുണയും പിച്ച് നല്‍കി’.

‘ബൗളര്‍മാര്‍ അഭിനന്ദനമര്‍ഹിക്കുന്നു. സാഹചര്യത്തിനനുസരിച്ച് അവര്‍ പന്തെറിഞ്ഞു. ഒരുപാട് നല്ല പ്രകടനങ്ങള്‍ കണ്ട ടെസ്റ്റായിരുന്നു ഇത്. ചിലര്‍ ഒരുപാട് നാഴികക്കല്ലുകള്‍ മറികടന്ന ടെസ്റ്റ് കൂടിയായിരുന്നിത്. ടെസ്റ്റില്‍ എടുത്തുപറയേണ്ടത് രവീന്ദ്ര ജഡേജയുടെ പ്രകടനം തന്നെയാണ്. ജഡേജ 175ല്‍ നില്‍ക്കുമ്പോള്‍ ഡിക്ലയര്‍ ചെയ്തതിനെ കുറിച്ച് രണ്ട് വാദങ്ങളുണ്ടെന്ന് അറിയാം’.

Read Also:- അസിഡിറ്റി അകറ്റാൻ പുതിന ഇല!

‘ജഡേജ തന്നെയാണ് ഡിക്ലർ ചെയ്യാൻ ടീമിനെ പ്രേരിപ്പിച്ചത്. വ്യക്തിഗത നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കാത്ത താരമാണ് ജഡേജ. എത്രത്തോളം നിസ്വാർത്ഥനായ താരമാണ് ജഡേജയെന്ന് നോക്കൂ. എന്നാല്‍, അടുത്ത ടെസ്റ്റ് കടുത്ത വെല്ലുവിളിയായിരിക്കും. നാട്ടില്‍ നടക്കുന്ന രണ്ടാമത്തെ പിങ്ക് ബോള്‍ ടെസ്റ്റാണിത്. ടീമിലെ പലര്‍ക്കും പുതിയ അനുഭവമായിരിക്കുമിത്. ഏത് തരത്തിലുള്ള പിച്ചാണ് ഒരുക്കുന്നതെന്ന് നമുക്ക് നോക്കാം’ രോഹിത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button