കോഴിക്കോട്: ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുട്യൂബ് വ്ലോഗർ റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹത വർധിപ്പിച്ച് ഓഡിയോ സന്ദേശം പുറത്ത്. മരണപ്പെടുന്നതിന്റെ മണിക്കൂറുകൾക്ക് മുൻപ് റിഫ അടുപ്പമുള്ള ഒരാൾക്ക് അയച്ച ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. റിഫയും ഭർത്താവ് മെഹ്നാസും മറ്റു കുടുംബങ്ങളൊടൊപ്പം ഫ്ലാറ്റ് പങ്കിട്ടാണ് താമസിച്ചിരുന്നത്. കൂടെ താമസിച്ചിരുന്ന ഒരാൾക്കെതിരെയുള്ള ആരോപണങ്ങളാണ് ശബ്ദ സന്ദേശത്തിലുള്ളത്.
ഓഡിയോ സന്ദേശത്തിൽ റിഫ പറയുന്നത് ഇങ്ങനെ: ‘മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് ഞാൻ ഉറങ്ങുന്നത്. ഇന്നലെ ബുർജ് ഖലീഫയിലൊക്കെ പോയി വന്ന ക്ഷീണത്തിലാണ് ഞാൻ ഉറങ്ങുന്നത്. ഉറങ്ങിപ്പോയപ്പോഴാണ് ഈ ചങ്ങായി, ജംഷാദ് എന്നെ ഇങ്ങനെ തോണ്ടി വിളിക്കുന്നത്. ഫാൻ ഓഫാക്കാൻ, എന്തൊക്കെയോ കളിക്കുന്നുണ്ട്. ജംഷാദ് എത്ര ഫ്രണ്ടായാലും, ഒറ്റയ്ക്കൊക്കെ കിടന്നുറങ്ങുമ്പോൾ ഏതൊരാൾക്കും എന്തെങ്കിലും തോന്നും. ഞാൻ കിടക്കുന്നത് മെഹ്നു ഉണ്ടാകുമെന്ന ധൈര്യത്തിലാണ്. നോക്കുമ്പോൾ മെഹ്നു പോയിരിക്കുന്നു. എനിക്ക് നല്ല ദേഷ്യം വന്നു. പുലർച്ചെ വരെ ഉറങ്ങാതെ കാത്തിരിക്കേണ്ടി വന്നു. കാരണം ജംഷാദ് ഇങ്ങനെ തോണ്ടിക്കൊണ്ടിരിക്കുകയാണ്. ആർക്കാ എപ്പോഴാ മനസ് മാറുക എന്നറിയില്ലല്ലോ. ഇതിന്റെ ഒന്നും ചിന്ത മെഹ്നുവിന് ഇല്ല’- റിഫ പറഞ്ഞു.
Read Also : പിൻബലം കൂടി, പാർട്ടിയിലേക്ക് ആളുകൾ ഒഴുകുന്നു, ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് സൃഷ്ടിച്ചെന്ന് കോടിയേരി
ഫെബ്രുവരി 28-നാണ് റിഫയെ ദുബായിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്.
Post Your Comments