ThiruvananthapuramNattuvarthaLatest NewsKeralaNews

റിഫ മെഹ്നുവിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു: മെഹ്നാസിന് ദുബായിൽ മറ്റൊരു ബന്ധമുണ്ടെന്ന ആരോപണവുമായി കുടുംബം

കോഴിക്കോട്: റിഫ മെഹ്നുവിന്റെ മരണത്തില്‍ ദുരൂഹതകള്‍ തുടരുന്നു. മറ്റൊരു പെണ്‍കുട്ടിയുടെ പേരില്‍ റിഫ, മെഹ്നാസിനോട് കലഹിച്ചിരുന്നതായാണ് ബന്ധുക്കൾ വെളിപ്പെടുത്തുന്നത്. ഇതോടെ, റിഫയും ഭർത്താവ് മെഹ്നാസും തമ്മിൽ ദുബായിൽ വച്ചുണ്ടായ ചില അസ്വാരസ്യങ്ങൾ മറ നീക്കി പുറത്തു വന്നിരിക്കുകയാണ്. മെഹ്നാസിന് ഒരു ബംഗാളി പെൺകുട്ടിയുമായുള്ള ബന്ധമാണ് ബന്ധുക്കൾ വെളിപ്പെടുത്തുന്നത്.

ഈ പെൺകുട്ടിയ്ക്കു ജോലി വാങ്ങി നൽകാൻ മെഹ്നാസ് ശ്രമിച്ചിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. ദുബായിൽ, റിഫ ജോലി ചെയ്തിരുന്ന കടയിൽ മെഹ്നാസെത്തി സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. കുറച്ച് സമയത്തിന് ശേഷം, റിഫ കരഞ്ഞുകൊണ്ട് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

കശ്മീരിന് ഇനി പുതിയ സൈനിക മേധാവി, ലഫ്.ജനറല്‍ അമര്‍ദീപ് സിംഗ് ഔജാല ചിനാര്‍ കോറിന്റെ പുതിയ മേധാവി

ഇതിന് പിന്നാലെ, മെഹ്നാസും സുഹൃത്ത് ജംഷാദും, റിഫയും മറ്റൊരു പെൺകുട്ടിയ്ക്കൊപ്പം ഇരിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇവിടെ വച്ച് ഇവർ ഏറെ നേരം സംസാരിക്കുകയും തുടർന്ന്, റിഫ കണ്ണു തുടച്ചു കൊണ്ടു ഇറങ്ങിപ്പോകുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

അതേസമയം, പോസ്റ്റ്​മോര്‍ട്ടം ചെയ്യാതെ റിഫയുടെ മൃതദേഹം എത്തിക്കണമെന്നും, വേഗത്തില്‍ ഖബറടക്കണമെന്നും ആര്‍ക്കായിരുന്നു നിര്‍ബന്ധം എന്ന ചോദ്യമാണ് പൊലീസ് ഉന്നയിക്കുന്നത്. കേസിൽ എല്ലാ തെളിവുകളും ശേഖരിച്ച് മെഹ്നാസിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button