വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ ദേശീയ സമിതിയില്‍ റഷ്യ-യുക്രെയ്ന് യുദ്ധത്തെ കുറിച്ചുള്ള പരാമര്‍ശവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക എഫ് 22 വിമാനങ്ങളില്‍ ചൈനീസ് പതാക ഘടിപ്പിക്കണമെന്നും, എന്നിട്ട് റഷ്യയില്‍ ബോംബിടണമെന്നും ട്രംപ് പറയുന്നു. അങ്ങനെയെങ്കില്‍ ചൈനയും റഷ്യയും തമ്മില്‍ യുദ്ധം നടന്നോളുമെന്നും അത് കണ്ട് നമുക്ക് രസിക്കാമെന്നുമായിരുന്നു ട്രംപിന്റെ അനവസരത്തിലുള്ള പരാമര്‍ശം.
Read Also : ഉക്രൈനിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കുമ്പോൾ പ്രധാനമന്ത്രി വാരണാസിയിൽ ഡമരു കളിക്കുകയായിരുന്നു: ശിവസേന
തുടര്‍ന്ന്, റഷ്യയും ചൈനയും പരസ്പരം വഴക്കിടാന്‍ തുടങ്ങുന്നു, നമ്മള് ഇരുന്ന് വീക്ഷിക്കുന്നു, ഇതായിരുന്നു ട്രംപ് പറഞ്ഞത് എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് കേട്ട് നിന്നവര്‍ ചിരിക്കുകയും കയ്യടിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുക്രൈന്- റഷ്യ യുദ്ധത്തിനിടയില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ അവരുടെ ‘നിരുത്തരവാദപരമായ’ പ്രവൃത്തികള്‍ക്കും പരാമര്‍ശങ്ങള്‍ക്കും പഴി കേള്‍ക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. നാറ്റോയെ കടലാസിലെ പുലിയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
Post Your Comments