ന്യൂഡൽഹി: റഷ്യ – ഉക്രൈൻ യുദ്ധം മുറുകുന്ന സാഹചര്യത്തിൽ രണ്ട് രാജ്യങ്ങളുമായി സമാധാന ചർച്ച നടത്തി ഇന്ത്യ. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ഉക്രൈന്‍ പ്രസിഡന്‍റ് വൊളോഡിമിർ സെലന്‍സ്കി എന്നിവരുമായി നരേന്ദ്ര മോദി ഫോണിൽ ചർച്ച നടത്തി. പുടിനുമായുള്ള ഫോൺ സംഭാഷണം ഏകദേശം 50 മിനിറ്റോളം നീണ്ടുനിന്നു. ഉക്രൈൻ പ്രസിഡന്റ് സെലന്‍സ്കിയുമായി 35 മിനിറ്റും മോദി സംസാരിച്ചു. ഉക്രൈനിൽ കുടുങ്ങിയ, ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുക എന്ന ആവശ്യത്തോടൊപ്പം, യുദ്ധം അവസാനിപ്പിക്കുക എന്ന അഭ്യർത്ഥനയും ഇന്ത്യ ഇരുരാജ്യങ്ങളോടും നടത്തി.
സെലൻസ്കിയെ പുടിൻ നേരിട്ട് വിളിച്ച് സംസാരിക്കണമെണ് മോദി അഭ്യർത്ഥിച്ചു. സുമിയിൽ അടക്കം ഇന്ത്യൻ വിദ്യാർത്ഥികൾ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുന്ന സാഹചര്യവും മോദി ശ്രദ്ധയിൽപ്പെടുത്തി. റഷ്യൻ അതിർത്തി വഴി പൌരന്മാരെ തിരികെയെത്തിക്കാനുള്ള സഹായം മോദി പുടിനോട് അഭ്യർത്ഥിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നല്‍കുന്ന സഹകരണത്തിന് മോദി ഉക്രൈനോട് നന്ദി അറിയിക്കുകയും ചെയ്തു.
അതേസമയം, ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നത് അടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. നേരത്തെ, റഷ്യ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ ഇന്ത്യയുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് സെലന്‍സ്‌കി മോദിയെ വിളിച്ചിരുന്നു. യു.എന്‍ രക്ഷാസമിതിയില്‍ രാഷ്ട്രീയ പിന്തുണ നല്‍കാന്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. സംഘര്‍ഷ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷിതമായ ഒഴിപ്പിക്കലിലാണ് തങ്ങളുടെ പ്രധാന ശ്രദ്ധയെന്ന് ഇന്ത്യ അറിയിച്ചു.
Post Your Comments