ലക്നൗ: ഇനി എംബിബിഎസ് പഠിക്കാനായി ആരും വിദേശ രാജ്യങ്ങളിലേയ്ക്ക് പോകേണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ യുക്രെയ്നില്‍ നിന്നും തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഒഴിപ്പിച്ച അന്‍പതിലധികം വിദ്യാര്‍ത്ഥികളോടാണ് അദ്ദേഹം സംസാരിച്ചത്. യുക്രെയ്നിലെ സാചര്യങ്ങളും അനുഭവങ്ങളും മുഖ്യമന്ത്രിയോട് കുട്ടികള്‍ വിശദീകരിച്ചു.
വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ ശ്രദ്ധയോടെ കേട്ട യോഗി ആദിത്യനാഥ്, യുപിയില്‍ 33 പുതിയ മെഡിക്കല്‍ കോളേജുകളും രണ്ട് പുതിയ എയിംസ് ഹോസ്പിറ്റലും സ്ഥാപിച്ചതായി പറഞ്ഞു. കൂടാതെ, അടുത്ത ഒരുവര്‍ഷത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
അതേസമയം, യുക്രെയ്ന്‍ ഒഴിപ്പിക്കല്‍ സംബന്ധിച്ച് എല്ലാ ദിവസവും പ്രധാനമന്ത്രി ഉന്നതതല യോഗം ചേരുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, ഇതുവരെ 13,300 വിദ്യാര്‍ത്ഥികളെ യുക്രെയ്നില്‍ നിന്നും ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവ് അടക്കമുള്ള പ്രദേശത്ത് നിന്നും, മുഴുവന്‍ ഇന്ത്യക്കാരേയും ഒഴിപ്പിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Post Your Comments