മുംബൈ : സ്ത്രീകളും പെണ്‍കുട്ടികളും എന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് മതപുരോഹിതരല്ലെന്ന് ബോളിവുഡ് നടിയും നടന്‍ അക്ഷയ്കുമാറിന്റെ ഭാര്യയുമായ ട്വിങ്കിള്‍ ഖന്ന. ഏത് വസ്ത്രമാണ് തങ്ങള്‍ക്ക് ഇണങ്ങുന്നതെന്ന് തീരുമാനിക്കേണ്ടതും, അത് തെരഞ്ഞെടുക്കേണ്ടതും സ്ത്രീകള്‍ തന്നെയാണ്. ബുര്‍ഖ പുരുഷന്മാരുടെ കണ്ണില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുമെന്ന വാദങ്ങളെ പരിഹസിച്ചാണ് ട്വിങ്കിള്‍ ഖന്നയുടെ ട്വീറ്റ്.
Read Also : യുപി അവസാനഘട്ട വോട്ടെടുപ്പ് നാളെ
‘ബുര്‍ഖയും ഹിജാബും പര്‍ദ്ദയും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍, മതപരവും സാംസ്‌കാരികവുമായ നിര്‍മ്മാണത്തിന് സംഭാവന നല്‍കിയിട്ടുണ്ട്. എന്നാലും, ഞാന്‍ ഒരു തരത്തിലുള്ള സ്‌ക്രീനിന്റെയും വക്താവല്ല. ഈ തീരുമാനം സ്ത്രീകള്‍ മാത്രം എടുക്കണം, അതും സമ്മര്‍ദ്ദമോ ഭീഷണിയോ കൂടാതെ,’ട്വീറ്റില്‍ ട്വിങ്കിള്‍ ഖന്ന കുറിച്ചു.
‘ചില മത നേതാക്കള്‍ ഹിജാബ് പുരുഷന്മാരെ വശീകരിക്കുന്നതില്‍ നിന്ന് തടയുന്നുവെന്ന് സംസാരിച്ചു. ഇത് കേട്ട് ഞാന്‍ ഒരുപാട് ചിരിച്ചു. എന്നാല്‍, വളരെ കുറച്ച് പുരുഷന്മാര്‍ മാത്രമാണ് സ്ത്രീയുടെ തല കാമ ഉദ്ദീപനത്തിനുള്ളതാണെന്ന് കണക്കാക്കുന്നത്. നിങ്ങളുടെ ഭര്‍ത്താവോ കാമുകനോ അങ്ങനെ പറഞ്ഞ ഒരു തിയതിയോ രാത്രിയോ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ’ ‘, ട്വിങ്കിള്‍ ഖന്ന ചോദിക്കുന്നു.
Post Your Comments