NattuvarthaKeralaNews

യുപി അവസാനഘട്ട വോട്ടെടുപ്പ് നാളെ

ലക്നൗ: യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ. 9 ജില്ലകളിലെ 54 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. വാരാണസി അസംഗഡ്, ഗാസിപ്പൂർ, മിർസാപൂർ അടക്കമുള്ള ജില്ലകളിലായി 613 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

നാളത്തെ വോട്ടെടുപ്പോടെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകും. രണ്ട് മാസം നീണ്ട പ്രചരണത്തിൽ രാഷ്ട്രീയ, സാമൂഹിക, സാമുദായിക, ദേശിയ വിഷയങ്ങൾ എല്ലാം പ്രധാന പാർട്ടികൾ ഉയർത്തിയിരുന്നു. വാരാണസി അസംഗഡ്, ഗാസിപ്പൂർ, മിർസാപൂർ ഉൾപ്പെടെ 9ജില്ലകളിലെ 54 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന വോട്ടെടുപ്പിൽ 2 കോടിയിലധികം വോട്ടർമാർ വിധി എഴുതും.

shortlink

Post Your Comments


Back to top button