കോഴിക്കോട്: ബക്കറ്റ് പിരിവ് ഒഴിവാക്കി മുസ്ലിംലീഗ്. ഇനി പാര്‍ട്ടി ഫണ്ട് പിരിവ് ഡിജിറ്റലായി മാത്രമേ നടത്തൂവെന്നും ഇതിനായി മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും ലീഗ് വ്യക്തമാക്കി. ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ മാത്രമേ ഫണ്ട് പിരിക്കൂ. ശേഷം രസീത് നല്‍കും. ഒറ്റ അക്കൗണ്ടില്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് മലപ്പുറം ജില്ലാ ഓഫീസില്‍ പ്രത്യേക സൗകര്യമൊരുക്കും. പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ച ഫണ്ട് പിരിവ് വിവാദങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് പുതിയ തീരുമാനം.
ഫണ്ട് പിരിവിനായി ജില്ല, മണ്ഡലം, പഞ്ചായത്ത്, വാര്‍ഡ് കമ്മിറ്റികള്‍ ചേര്‍ന്ന് ഈ മാസം 25നകം പദ്ധതി തയ്യാറാക്കും. പ്രവര്‍ത്തക സമിതി യോഗം നടക്കുന്നതിനിടെ ചന്ദ്രികയില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ ആനുകൂല്യം ആവശ്യപ്പെട്ട് ധര്‍ണ നടത്തിയിരുന്നു. ലീഗിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വിപുലമായ ഫണ്ട് പിരിവിനും സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
Read Also: ബിജെപികാർക്ക് നട്ടെല്ല് ഉണ്ടോ? ധീരജിനെ കുത്തിയത് നിഖിൽ പൈലി അല്ലെന്ന് കെ സുധാകരന്‍
പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ അടക്കം പരിഹരിക്കുകയാണ് ലക്ഷ്യമെന്നും പാർട്ടി പറഞ്ഞു. റമദാന്‍ മാസത്തിലാണ് സാധാരണയായി ലീഗ് ഫണ്ട് പിരിവ് നടത്തുക. പൊതുജന ഫണ്ട് ശേഖരണവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ പിരിവും രണ്ടായാണ് നടത്താറുള്ളത്. എല്ലാ വീടുകളിലും കയറി ഫണ്ട് ശേഖരിക്കാനാണ് തീരുമാനം.
Post Your Comments