കണ്ണൂർ: സംസ്ഥാന കമ്മറ്റിയിൽ നിന്ന് പി ജയരാജൻ പുറത്താക്കപ്പെട്ടതോടെ സിപിഎമ്മിൽ കടുത്ത വിഭാഗീയത. കണ്ണൂർ പാർട്ടി ഘടകങ്ങളിലാണ് പിജെയ്ക്ക് വേണ്ടി സഖാക്കളും സുഹൃത്തുക്കളും രംഗത്തെത്തിയിരിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് പിജെയെ പുറത്താക്കിയത് എന്ന് അണികൾ ചോദിക്കുന്നു. എന്നാൽ, സംഭവത്തിൽ മുഖ്യനോ പാർട്ടിയ്ക്കോ കൃത്യമായ വിശദീകരണങ്ങൾ നൽകാൻ ഇതുവരേയ്ക്കും കഴിഞ്ഞിട്ടില്ല.
Also Read:‘റഷ്യയിൽ നിൽക്കണ്ട, എത്രയും പെട്ടന്ന് രാജ്യം വിടണം’: റഷ്യയിൽ കഴിയുന്ന പൗരന്മാരോട് അമേരിക്ക
പിജെയെ അനുകൂലിച്ച് രംഗത്തെത്തിയ മകൻ ജെയിൻ ജയരാജനെ കോടിയേരിയും മറ്റു പല പ്രമുഖരും രൂക്ഷമായാണ് വിമർശിച്ചത്. ഇടനെഞ്ചിലാണ് പിജെ എന്നായിരുന്നു ജെയിനിന്റെ അനുകൂല മറുപടി. ഇതിന് പൂർണ്ണ പിന്തുണ നൽകി പിജെ അനുകൂല സഖാക്കളും, മറ്റു പ്രതിനിധികളും ഇപ്പോൾ രംഗത്തു വന്നിട്ടുണ്ട്. കണ്ണൂരെ സൈബർ ഗ്രൂപ്പുകളിൽ വലിയ വലിയ പ്രതിഷേധങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
അതേസമയം, പാർട്ടി പിളരുമോ എന്ന ഭയത്തിലാണ് ചില അണികളും നേതാക്കളും. പണ്ട് വിഎസ് അനുകൂല സഖാക്കളും, പിണറായി അനുകൂല സഖാക്കളും രൂപപ്പെട്ടത് പോലെ വീണ്ടും സംഭവിക്കുമോ എന്നും പാർട്ടി ഭയക്കുന്നുണ്ട്. എന്നാൽ, പാർട്ടിയുടെ മുന്നേറ്റത്തിന് വേണ്ടി കൂടെ നിന്ന വിഎസ് നെ സംസ്ഥാന കമ്മറ്റി ഫ്ലെക്സ് ബോർഡുകളിൽ പോലും ഉൾപ്പെടുത്താത്തത്തിൽ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ടായിരുന്നു.
Post Your Comments