ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും ബിജെപി തന്നെയെന്ന് ഉറപ്പിച്ച് ദേശീയ നേതൃത്വം. ബിജെപി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് അമിത് ഷായും ജെപി നദ്ദയും പറഞ്ഞു. മോദി തരംഗം അഞ്ച് സംസ്ഥാനങ്ങളില്‍ പ്രകടമാകുമെന്നും ദേശീയ നേതാക്കള്‍ വ്യക്തമാക്കി.
Read Also : അമൃത്സറിൽ ബിഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: അഞ്ച് സൈനികർ കൊല്ലപ്പെട്ടു
ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടിങ് നടന്നത്. യുപിയില്‍ അവസാന ഘട്ട പോളിങ് തിങ്കളാഴ്ചയാണ്. മാര്‍ച്ച് പത്തിനാണ് ഫലം പ്രഖ്യാപിക്കുക. നിലവില്‍ നാല് സംസ്ഥാനങ്ങളിലും ഭരണം ബിജെപിക്കാണ്. ഇവിടെ തുടര്‍ഭരണം കിട്ടുമെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്.
ഉത്തര്‍ പ്രദേശ് ബിജെപി തൂത്തുവാരുമെന്ന് അമിത് ഷായും ജെപി നദ്ദയും ഒരേ സ്വരത്തില്‍ പറയുന്നു. അതേസമയം, പഞ്ചാബില്‍ അധികാരം പിടിക്കാന്‍ സാധിക്കില്ല. എങ്കിലും, മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പറ്റുമെന്നും ഇരു നേതാക്കളും മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments