ന്യൂഡല്‍ഹി: ചില മാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വാര്‍ത്തകള്‍ വളച്ചൊടിച്ച് നല്‍കുകയാണെന്ന് യുക്രെയ്നില്‍ നിന്നെത്തിയ സതാക്ഷി സച്ചന് എന്ന വിദ്യാര്‍ത്ഥിനി. ജനങ്ങള്‍ക്ക് മുന്നില്‍ സത്യസന്ധമായ വാര്‍ത്തകള്‍ എത്തുന്നില്ലെന്ന് വിദ്യാര്‍ത്ഥിനി ചൂണ്ടിക്കാണിക്കുന്നു. രണ്ട് ദിവസം മുന്‍പാണ് സതാക്ഷി ഉള്‍പ്പെടെയുള്ളവരെ സര്‍ക്കാര്‍ നാട്ടിലെത്തിച്ചത് .
Read Also : അച്ഛനെയും അമ്മയെയും പോലും കൊല്ലാൻ മടിക്കാത്തവരാണ് ആർഎസ്എസുകാർ: രൂക്ഷ വിമർശനവുമായി കോടിയേരി
യുക്രെയ്നില്‍ ഒറ്റപ്പെട്ട വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരാന്‍ ശരിയായ ക്രമീകരണങ്ങള്‍ ചെയ്യാത്തതിന്, സതാക്ഷി കരയുകയും സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയും ചെയ്യുന്ന, ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍, തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും, ദൈനിക് ഭാസ്കര്‍ ലേഖികയ്ക്ക് അഭിമുഖം നല്‍കിയത് വേദനാജനകമായ അവസ്ഥയിലായിരിക്കുമ്പോഴാണ്. എന്നാല്‍, ഇത് വളച്ചൊടിച്ച് സര്‍ക്കാരിന് എതിരാക്കുകയായിരുന്നുവെന്ന് സതാക്ഷി ചൂണ്ടിക്കാട്ടുന്നു.
യുക്രെയ്നില്‍ നിന്ന് തന്നെ രക്ഷപ്പെടുത്തിയതിന് ഇന്ത്യാ ഗവണ്മെന്റിന് നന്ദി പറയുന്നതായും സതാക്ഷി പറഞ്ഞു . ‘തന്നെ സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചത് സര്‍ക്കാരാണ് . വേദനാജനകമായ അവസ്ഥയിലായിരുന്നപ്പോള്‍ തങ്ങളെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ മനസ്സിലാക്കാന്‍ തനിക്ക് അപ്പോള്‍ കഴിഞ്ഞില്ല’, സതാക്ഷി കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥിയുടെ മുന്‍ വീഡിയോ വൈറലായതോടെ, ഒഴിപ്പിക്കല്‍ നടപടിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
Post Your Comments