ഡൽഹി: റഷ്യ എത്രയും വേഗം യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകണമെന്ന് ഇന്ത്യയിലെ ലിത്വാനിയൻ അംബാസിഡർ ജൂലിയസ് പ്രെനെവിഷ്യസ് പറഞ്ഞു. റഷ്യ ഉക്രൈനിയൻ ജനതയെ കൂട്ടക്കൊല ചെയ്യുകയാണ്. ഈ സാഹചര്യം ഉടൻ മാറേണ്ടതുണ്ട്. ഇത് ലോകത്തെ വലിയ പ്രതിസന്ധിയിലാക്കും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ യുദ്ധം അവസാനിപ്പിക്കാൻ ഉടൻ ഇടപെടണമെന്നും ലിത്വാനിയൻ അംബാസിഡർ ജൂലിയസ് പ്രെനെവിഷ്യസ് ആവശ്യപ്പെട്ടു. ഉക്രൈനിലെ യുദ്ധം അവസാനിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ ഡൽഹിയിൽ കൂട്ടായ്മ സംഘടിപ്പിച്ചു.
വെടിനിർത്തൽ വിഫലമായതോടെ ഉക്രൈൻ നഗരങ്ങളിൽ റഷ്യ ആക്രമണം കടുപ്പിച്ചു. മരിയോ പോളിൽ അടക്കം യുദ്ധാന്തരീക്ഷം ഗുരുതരമാണ്. ഉക്രൈൻ നാറ്റോയോട് കൂടുതൽ പോർ വിമാനങ്ങൾ ആവശ്യപ്പെട്ടു. റഷ്യൻ വിമാനങ്ങൾക്ക് വ്യോമപാത നിരോധിക്കണമെന്ന് ഉക്രൈൻ പ്രസിഡന്‍റ് സെലൻസ്കി യുഎസ് സെനറ്റിലും അഭ്യർത്ഥിച്ചു. നോ ഫ്ലൈ സോൺ പ്രഖ്യാപിക്കുന്നത് യുദ്ധപ്രഖ്യാപനത്തിന് സമാനമാണെന്ന് സംഭവത്തിൽ റഷ്യൻ പ്രസിഡന്റ് പുടിൻ പ്രതികരിച്ചു.
നാളെ റഷ്യ – ഉക്രൈൻ മൂന്നാം ഘട്ട സമാധാന ചർച്ച നടക്കും. ഉക്രൈൻ പ്രതിസന്ധിയിൽ നിർണായക ചർച്ചകൾക്ക് ബ്രിട്ടനും തയ്യാറാവുകയാണ്.
Post Your Comments