Latest NewsKeralaNattuvarthaNewsIndia

പാമോയിൽ വില പമ്പ കടന്നു, കൂടിയത് 35 രൂപ, അടുക്കളകളിൽ പ്രതിസന്ധി

ഇനി ഉച്ചയ്ക്ക് പൊരിച്ച മീൻ കൂട്ടി ചോറുണ്ണാൻ പറ്റില്ല, വേണേൽ കറിവച്ചോ വറ്റിച്ചോ കഴിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് പാമോയിലിന്റെ വില കുതിച്ചുയർന്നതോടെ അടുക്കളയിലും ഹോട്ടലുകളിലും വലിയ പ്രതിസന്ധി. വെറും മൂന്ന് ദിവസം മുൻപ് 130 രൂ​പ​യാ​യി​രു​ന്ന പാ​മോ​യി​ല്‍ വി​ല ഒ​റ്റ​യ​ടി​ക്ക്​ 35 രൂ​പ​കൂ​ടി 165 ലേക്ക് ഉയർന്നിട്ടുണ്ട്. ഇത് ഹോട്ടൽ വിഭവങ്ങളുടെ വില വർധിക്കാൻ കാരണമാകും.

Also Read:മൊബൈൽ ഫോൺ കവർന്ന കേസ് : രണ്ടുപേർ പിടിയിൽ

പാമോയിൽ വില വർധനവ് പലചരക്കിനെയും കൂടെകൂട്ടിയിട്ടുണ്ട്. പ​ല​വ്യ​ഞ്ജ​ന​ങ്ങ​ള്‍ക്ക​ട​ക്കം 10 രൂ​പ മു​ത​ല്‍ 80 രൂ​പ വ​രെ​യാ​ണ് ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ വ​ര്‍​ധി​ച്ച​ത്. സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ ഇല്ലാത്തത് മൂലം പലയിടത്തും പൂഴ്ത്തിവെയ്പ്പുകളും ആരംഭിച്ചിട്ടുണ്ട്.

അരി മുതൽ കടുകിന് വരെ വില വർധിച്ചിട്ടുണ്ട്. സു​രേ​ഖ, ജ​യ അ​രി​ക​ളു​ടെ വി​ല​ക​ളി​ലും കി​ലോ​ക്ക് ഒ​രു ​രൂ​പ മു​ത​ല്‍ അ​ഞ്ചു​ രൂ​പ​ വ​രെ കൂ​ടി. 160 രൂ​പ​യു​ണ്ടാ​യി​രു​ന്ന വ​റ്റ​ല്‍മു​ള​ക് 240 ആ​യി, 90 രൂ​പ​യു​ണ്ടാ​യി​രു​ന്ന മ​ല്ലി​വി​ല 140 ലെത്തി, ജീ​ര​ക​ത്തി​ന് 30 രൂ​പ​യും വെ​ളു​ത്തു​ള്ളി​ക്ക് 40 രൂ​പ​യും ചെ​റി​യ ഉ​ള്ളി​ക്ക് 10 രൂ​പ​യും കൂ​ടി. ഇനിയും ഇങ്ങനെ വില കൂടിയാൽ, സാധാരണക്കാർ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും. അതുകൊണ്ട് തന്നെ മേഖലകളിൽ സർക്കാർ ഇടപെടൽ ശക്തമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button