തിരൂർ: തിരൂർ കോടതിക്ക് സമീപം വെച്ച് യുവാവിന്റെ മൊബൈൽ ഫോൺ കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ. പൊയ്ലിശ്ശേരി കാവുങ്ങപറമ്പിൽ ഷമീർ (41), എടപ്പാൾ മൂക്കത്തേയിൽ മുഹമ്മദ് റഫീഖ് (34) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തിരൂർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. പ്രതികൾ കാവഞ്ചേരി സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. രാത്രി പൊലീസ് നടത്തിയ പരിശോധനയിൽ, നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ തിരൂർ ബസ്സ്റ്റാൻഡ് പരിസരത്തുവെച്ച് പിടികൂടുകയായിരുന്നു.
മോഷ്ടിച്ച മൊബൈൽ ഫോൺ പ്രതികളിൽ നിന്ന് കണ്ടെടുത്തു. തിരൂർ സി.ഐ ജിജോയും സംഘവും ആണ് പ്രതികളെ പിടികൂടിയത്. എസ്.ഐ ജലീൽ കറുത്തേടത്ത്, എ.എസ്.ഐ ദിനേശ്, സി.പി.ഒ ശ്രീനാഥ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments