കൊച്ചി: സ്ത്രീ പ്രാതിനിധ്യം 50 ശതമാനം ആയാൽ പാർട്ടി തകരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് തമാശയ്‌ക്കെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. സ്ത്രീസംവരണത്തെ കുറിച്ചുള്ള കോടിയേരിയുടെ വിവാദ പ്രസ്താവനയെ തുടര്‍ന്നുണ്ടായ ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍. കോടിയേരി സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും ശൈലജ വ്യക്തമാക്കി.
‘കോടിയേരിയെ അറിയാത്തവരായി ആരുമില്ല. അദ്ദേഹം സിപിഐഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമാണ്. അങ്ങനെയൊരു പരാമര്‍ശം ആ അര്‍ത്ഥത്തില്‍ ഉണ്ടാവില്ലെന്ന് കേരളീയ സമൂഹത്തിന് ആകെ അറിയാം. തമാശ പറഞ്ഞത് എടുത്തിട്ട് അത് സ്ത്രീവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ല. ചില വാക്കുകള്‍ മാത്രം അടര്‍ത്തി എടുത്തുകൊണ്ട് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി എന്ന് പറയുന്നത് ശരിയല്ല. സ്ത്രീ സമത്വത്തിന് വേണ്ടി ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ് കോടിയേരി. സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും നല്ല തത്വശാസ്ത്രത്തിന്റെ നേതാവാണ് അദ്ദേഹം’, കോടിയേരിയെ പിന്തുണച്ച് കെ.കെ ശൈലജ പറഞ്ഞു.
Also Read:പൂണെ മെട്രോ റെയിൽ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു: മെട്രോ ട്രെയിനില്‍ കുട്ടികളോടൊപ്പം യാത്ര
കഴിഞ്ഞ ദിവസം, പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ അമ്പത് ശതമാനം സ്ത്രീകളെ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന്, ‘പാര്‍ട്ടിയെ തകര്‍ക്കാനാണോ നിങ്ങള്‍ നോക്കുന്നതെ’ന്ന മറുപടിയായിരുന്നു അദ്ദേഹം നൽകിയത്. കമ്മറ്റിയെ തകര്‍ക്കാനാണോ, അതോ പ്രയോഗികമായ നിര്‍ദ്ദേശം വെക്കാനാണോ ഈ ചോദ്യമെന്ന് കോടിയേരി ചോദിച്ചു. ഇത് പ്രായോഗികമായ നിർദ്ദേശമല്ലെന്നും കോടിയേരി വിശദീകരിച്ചു. സ്ത്രീപുരുഷ സമത്വം വേണമെന്നും പുരുഷമേധാവിത്വം ഇല്ലാതാക്കണമെന്നും പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് കോടിയേരി ഈ മറുപടി പറഞ്ഞത് എന്നതും ശ്രദ്ധേയമാണ്.
Post Your Comments