മംഗളൂരു: ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികളെ പരീക്ഷക്കിരുത്തുന്നതിനെതിരെ ചില വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തെ തുടർന്ന് മംഗളൂരു കോളജ് അടച്ചു. മംഗളൂരു കാര്‍ സ്ട്രീറ്റിലെ ദയാനന്ദ പൈ-സതീഷ് പൈ ഗവ. ഫസ്റ്റ് ഗ്രേഡ് കോളേജാണ് അനിശ്ചകാലത്തേക്ക് അടച്ചത്. നേരത്തെ തീരുമാനിച്ച പരീക്ഷകളും മാറ്റിവെച്ചു. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനാണ് തീരുമാനം.
ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ അഞ്ച് വിദ്യാര്‍ത്ഥിനികളെയാണ് ആണ്‍കുട്ടികള്‍ തടഞ്ഞത്. പ്രിന്‍സിപ്പാള്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ചെത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
എന്നാല്‍, ആണ്‍കുട്ടികള്‍ ക്യാമ്പസില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കി. ചില അധ്യാപകരും പെണ്‍കുട്ടികളെ എതിര്‍ത്തു. വിവാദമായതിന് പിന്നാലെ പ്രിന്‍സിപ്പാള്‍ വാക്കുമാറ്റിയെന്നും പെണ്‍കുട്ടികള്‍ ആരോപിച്ചു.
Post Your Comments