കണ്ണൂർ: സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് പാർട്ടി
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ. പാർട്ടി അനുഭാവികളെ പോലും ആർഎസ്എസ് വെറുതെ വിടുന്നില്ല. ആർഎസ്എസിൻ്റെ ഉന്നതതല ഗൂഡാലോചന ഇതിന് പിന്നിലുണ്ടെന്നും കോടിയേരി പറഞ്ഞു. ആർഎസ്എസും ബിജെപിയും അക്രമ രാഷ്ട്രീയം നടത്തുമ്പോൾ സിപിഎമ്മിന്റെ സംയമനം ദൗർബല്യമായി കാണരുതെന്നും കോടിയേരി പറഞ്ഞു. ഹരിദാസിൻ്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഹരിദാസിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം ആറ് ബിജെപി പ്രവർത്തകരെ പോലീസ് പിടികൂടിയിരുന്നു. കൊലപാതകം നടത്തിയ സംഘത്തിലെ രണ്ട് പേരെയും ഗൂഢാലോചന കുറ്റം ചുമത്തി 4 പേരെയുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞെന്നും കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിലുണ്ടാകുമെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ വ്യക്തമാക്കിയിരുന്നു.
Read Also : ഇനി പാര്‍ട്ടി ഫണ്ട് പിരിവ് ഗൂഗിള്‍ പേ, ഫോണ്‍ പേ വഴിമാത്രമേ നടത്തൂ: ബക്കറ്റൊഴിവാക്കി മുസ്ലിംലീഗ്
ഫെബ്രുവരി 21- ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. മത്സ്യതൊഴിലാളിയായ ഹരിദാസൻ ജോലി കഴിഞ്ഞ് മടങ്ങവെ വീടിന് സമീപത്തിട്ടാണ് രണ്ട് ബെക്കുകളിലായി എത്തിയ സംഘം കൊല നടത്തിയത്. നിരവധി വെട്ടുകളേറ്റ അവസ്ഥയിലായിരുന്നു ഹരിദാസൻ. കൊലപാതകത്തിന് മുൻപ് മൂന്ന് തവണ ഹരിദാസിനെ വധിക്കാനുള്ള ശ്രമങ്ങളുണ്ടായെന്നും പോലീസ് പറയുന്നു.
Post Your Comments