Latest NewsNewsLife StyleFood & CookeryHealth & Fitness

ക്യാന്‍സറിനെ പ്രതിരോധിക്കാൻ ചെറി

ആരോഗ്യഗുണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ചെറി. ചെറി ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്. പ്രധാനമായും ഉറക്കമില്ലായ്മ, അമിതവണ്ണം, കൊളസ്‌ട്രോള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്കെല്ലാം ചെറി പരിഹാരമാകാറുണ്ട്.

ആരോഗ്യമുള്ള ശരീരം പ്രദാനം ചെയ്യാന്‍ ചെറി കഴിക്കുന്നതിലൂടെ സാധിക്കും. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് എന്നതു കൊണ്ട് ചെറി ദിവസേന കഴിക്കുന്നത് നല്ലതാണ്. ചെറി ക്യാന്‍സറിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു.

ആന്റി ഓക്സിഡന്റുകള്‍ തന്നെയാണ് ഇതിന്റെ പ്രധാന കാരണവും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന കാര്യത്തിലും ചെറി മുന്‍പില്‍ തന്നെയാണ്. ചെറി ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

Read Also : സ്ത്രീകള്‍ എന്ത് ധരിക്കണമെന്നത് മതപുരോഹിതരല്ല തീരുമാനിക്കേണ്ടത്, അത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കാണ്

ചെറി പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്. ബ്ലൂബെറി, മുന്തിരി തുടങ്ങിയവയിലുള്ളതിനേക്കാള്‍ ആരോഗ്യമാണ് ചെറിയിലുള്ളത്. അതുകൊണ്ട് തന്നെ, ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ചെറി ഉത്തമമാണ്. കുടവയര്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് വില്ലനാവുന്ന പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ട്. ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറി. ഉറക്കക്കുറവുള്ളവര്‍ ചെറി കഴിച്ചാൽ നല്ല ഉറക്കവും ഉണ്ടാകും.

കുടവയര്‍ കുറയ്ക്കുന്നതിന് ചെറി നല്ലതാണ്. ഇത് കൊഴുപ്പ് കുറയ്ക്കുന്നു എന്നതാണ് പ്രത്യേകത. ഇത് തടിയൊതുക്കി വയറു കുറക്കുന്നു. മറവി രോ​ഗത്തിന് ഏറ്റവും നല്ലതാണ് ചെറി. അല്‍ഷിമേഴ്സ് പ്രതിരോധിയ്ക്കുന്നതിനും ചെറിയ്ക്ക് കഴിയും. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ മുന്നിലാണ് ചെറി. ചെറി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button