പോളണ്ട്: റഷ്യ- യുക്രൈൻ യുദ്ധം ശക്തമായി തുടരുമ്പോൾ യുക്രൈനിൽ നിന്നുള്ള ഇന്ത്യാക്കാരെ രക്ഷപ്പെടുത്തുന്നതിനുളള രക്ഷാദൗത്യമായ ഓപറേഷൻ ഗംഗ വൈകാതെ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി ജനറൽ വികെ സിംഗ്. രണ്ടു ദിവസത്തിൽ നല്ല ഫലം ഉണ്ടാകുമെന്നും പരിഭ്രാന്തിയുണ്ടാകുക സ്വഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഓരോ രക്ഷാദൗത്യവും വ്യത്യസ്തമാണ്. എല്ലാവർക്കും സുരക്ഷിതത്വം പ്രധാനമന്ത്രി ഉറപ്പാക്കും. വോളണ്ടിയർമാരുടെ സേവനം രക്ഷാ പ്രവർത്തനത്തെ വേണ്ടവിധത്തിൽ സഹായിച്ചു’- കേന്ദ്രമന്ത്രി ജനറൽ വികെ സിംഗ് പറഞ്ഞു.
Read Also: നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കാറുണ്ടോ? ഇല്ലെങ്കില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്
അതേസമയം, ഇന്ത്യയുടെ രക്ഷാ ദൗത്യത്തിൽ സംതൃപ്തിയെന്ന് പോളണ്ടിലെ ഇന്ത്യൻ അംബാസഡറും, കാസർഗോഡ് സ്വദേശിയുമായ നഗ്മ മല്ലിക്ക്. എല്ലാ കാര്യങ്ങളും നന്നായി ഏകോകിപ്പിക്കാൻ കഴിഞ്ഞെന്നും ഇപ്പോഴും ഏകോപനം നന്നായി നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ’13 പ്രത്യേക വിമാനങ്ങൾ ഇതുവരെ പോളണ്ടിൽ നിന്ന് സർവീസ് നടത്തി. ഇതിനെല്ലാം കേന്ദ്ര സർക്കാരാണ് ചുക്കാൻ പിടിച്ചത്. വ്യോമസേനയുടെ ഒരു വിമാനം കൂടി ഇന്നുണ്ടാകും. ഖാർകീവിൽ നിന്ന് രക്ഷപ്പെട്ട കൂടുതൽ പേർ ലിവീലെത്തിയിട്ടുണ്ട്’- നഗ്മ മല്ലിക്ക് പറഞ്ഞു.
Post Your Comments