കീവ്: റഷ്യൻ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന ഉക്രൈനിലെ നിരായുധരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനായി ആകാശത്തേക്ക് വെടിയുതിര്‍ത്ത് റഷ്യന്‍ പട്ടാളം. ഉക്രൈനിലെ ഖേര്‍സണിൽ നടന്ന സംഭവത്തിൽ നൂറുകണക്കിന് വരുന്ന സാധാരണക്കാരാണ് പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുള്ളത്. പ്രക്ഷോഭകാരികളെ പിരിച്ചുവിടാൻ റഷ്യന്‍ സൈനികര്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
ഈസ്‌റ്റേണ്‍ യൂറോപ്യന്‍ മീഡിയ ഔട്ട്‌ലെറ്റ് പുറത്തുവിട്ട വീഡിയോയില്‍ നൂറുകണക്കിന് വരുന്ന തദ്ദേശവാസികൾ ഉക്രൈന്‍ പതാകയും ഉയര്‍ത്തി റഷ്യയുടെ കടന്നുകയറ്റത്തിനെതിരെ പ്രതിഷേധിക്കുന്നത് വ്യക്തമാണ്. തുടര്‍ന്ന്, ആയുധധാരികളായ റഷ്യൻ സൈന്യം ഇവരെ പിരിച്ചുവിടാനായി ആകാശത്തേക്ക് വെടിയുതിര്‍ത്തുന്നതും വീഡിയോയില്‍ കാണാം.
In #Kherson, people also came out to protest against #Russian occupation. The occupiers are trying to disperse the rally with shots in the air. pic.twitter.com/nVGmruuiHt
— NEXTA (@nexta_tv) March 5, 2022
Post Your Comments