കീവ്: റഷ്യന്‍ പട്ടാളക്കാർക്കെതിരെ ഗുരുതര ആരോപണവുമായി യുക്രൈന്‍ വിദേശകാര്യ മന്ത്രി മന്ത്രി ഡിമിട്രോ കുലേബ. യുദ്ധത്തിനിടെ റഷ്യന്‍ പട്ടാളക്കാര്‍ യുക്രൈനിലെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ലണ്ടനിലെ ചാതം ഹൗസിൽ നടന്ന ഒരു പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘നഗരങ്ങളിൽ ബോംബുകൾ വീഴുമ്പോൾ, റഷ്യൻ പട്ടാളക്കാർ യുക്രൈനിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയാണ്. ഞങ്ങളെക്കാള്‍ ശക്തനായ ശത്രുവിനോടാണ് ഞങ്ങള്‍ പോരാടിക്കൊണ്ടിരിക്കുന്നത്. ന്യായം ഞങ്ങളോടൊപ്പമാണ്, അതുകൊണ്ട് പ്രതീക്ഷയുണ്ട്’ – അദ്ദേഹം പറഞ്ഞു.
അതേസമയം, യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍ യുക്രൈനിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. പ്രധാന നഗരമായ മരിയൊപോളും റഷ്യൻ സേന വളഞ്ഞു. റഷ്യക്കെതിരെയുള്ള പോരാട്ടത്തെ പിന്തുണയ്ക്കാൻ യുക്രൈൻ പ്രസിഡന്‍റ് യുറോപ്യൻ രാജ്യങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ്.
Post Your Comments