Latest NewsKeralaIndia

ഒരു ജ്യേഷ്ഠസഹോദരനെ പോലെ ഉക്രൈനിലുള്ള കുട്ടികളെ ആശ്വസിപ്പിച്ച് നികേഷ് കുമാർ : പാർട്ടി ഭേദമെന്യേ സോഷ്യൽ മീഡിയയുടെ കയ്യടി

നമ്മുടെ പ്രധാനമന്ത്രിക്ക് റഷ്യയോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലെ ഒന്ന്, മറ്റു രാജ്യങ്ങൾക്ക് ഇല്ല എന്നും നമ്മൾ മനസിലാക്കണം.

തിരുവനന്തപുരം: യുദ്ധമുഖത്ത് കുടുങ്ങിപ്പോയ മലയാളി വിദ്യാർത്ഥികളെ ആശ്വസിപ്പിച്ച് റിപ്പോർട്ടർ ചാനൽ എംഡി എംവി നികേഷ് കുമാർ. ‘ഞങ്ങൾ മടുത്തു, എന്തെങ്കിലും ചെയ്യണം’ എന്ന് പൊട്ടിക്കരയുന്ന വിദ്യാർത്ഥിനികളോട് ഒരു ജ്യേഷ്ഠ സഹോദരനെ പോലെ നികേഷിന്റെ വാക്കുകൾ ഇങ്ങനെ,

‘നിരഞ്ജന, നിങ്ങളുടെ വികാരം പൂർണ്ണമായും മനസ്സിലാക്കുന്നു. നിങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് ഞങ്ങൾക്കൊന്നും വാക്കുകൾ കൊണ്ട് പറയാൻ കഴിയില്ല, വെറും പതിനെട്ടും പത്തൊൻപതും വയസ്സുള്ള കുട്ടികളെ കൊണ്ട് ഇതൊന്നും താങ്ങാനാവില്ല എന്നും ഞങ്ങൾക്കറിയാം. പക്ഷെ, നമ്മളെ സംബന്ധിച്ചിടത്തോളം നമുക്ക് ഇങ്ങനെയൊരു സാഹചര്യം വന്നുപോയി. നമ്മൾ കുറച്ചു കൂടി കാത്തിരുന്നാൽ മതി. നോക്കൂ, കഴിഞ്ഞ ദിവസം നമ്മുടെ പ്രധാനമന്ത്രി ഏറ്റവും വലിയ ലോക രാജ്യമായ റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി സംസാരിച്ചു.’

‘എന്നിട്ടു പറയുന്നത്, ഖാർകീവിലെയും സുമിയിലെയും വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുകയാണ്, അവർക്ക് ഒരു രക്ഷാദൗത്യം വേണം. അതിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾക്ക് ഇന്ന് റഷ്യയുടെ അതിർത്തി തുറന്നു തന്നത്. നമ്മുടെ പ്രധാനമന്ത്രിക്ക് റഷ്യയോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലെ ഒന്ന്, മറ്റു രാജ്യങ്ങൾക്ക് ഇല്ല എന്നും നമ്മൾ മനസിലാക്കണം. യുക്രൈനെ കൂടി കൺവിൻസ്‌ ചെയ്യാൻ നമ്മൾക്ക് സാധിക്കുന്നില്ല, കാരണം അവർ യുദ്ധം ചെയ്തു കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ്. നിങ്ങൾ കുറച്ചു കൂടി കാത്തിരിക്കണം. അതിർത്തി കടന്നതോടെ നിങ്ങൾ സുരക്ഷിതരാണ്. നിങ്ങൾക്ക് ഒരു അപകടവും വരില്ല’ എന്ന് നികേഷ് ആവർത്തിക്കുന്നു.

video courtesy: reporter channel

 

അതേസമയം, നികേഷിന്റെ ഈ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിവിധ പാർട്ടി പ്രവർത്തകരും അനുഭാവികളും ഇത് വലിയ തോതിൽ പ്രചരിപ്പിച്ചു നികേഷിനെ അഭിനന്ദിക്കുന്നുമുണ്ട്. ‘ആദ്യമായി നികേഷ്കുമാറിനോട് ഒരു ബഹുമാനം തോന്നി പോയി , ഈ സാഹചര്യത്തിൽ എങ്കിലും സത്യം പറഞ്ഞതിൽ.’ എന്നാണ് ഒരു കമന്റ്.’

‘നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നു. ഇതാണ് ശരി. അല്ലാതെ എരിതീയിൽ എണ്ണ ഒഴിക്കുകയല്ല വേണ്ടത്.’ ‘നമസ്കാരം നികേഷ്. ഒരു ഏട്ടൻ അനിയത്തിയെ സമാധാനിപ്പിക്കുന്നത്പോലെ, ഹോ എന്താ പറയുക. ഞാനങ്ങയെ വിമർശിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് അങ്ങ് ചെയ്തത് പറയാൻ വാക്കുകളില്ല. എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.’

‘ഇതാണ് മാധ്യമപ്രവർത്തനം. ഇതാവണം മാധ്യമപ്രവർത്തനം. നമ്മുടെ രാഷ്ട്രീയപരമായ ആശയങ്ങൾ നമുക്ക് ഇവിടെ പറയാം. പരസ്പരം വിമർശിക്കാം. എന്നാൽ ഇതുപോലുള്ള വളരെ നിർണ്ണായകമായ സമയങ്ങളിൽ ഒരു യഥാർത്ഥ ഭാരതീയനെ പോലെ പെരുമാറണം. നികേഷ് അതാണ് കാണിച്ചു തന്നത്.
സല്യൂട്ട് നികേഷ്’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button