ഇരവിപുരം: ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല കവർച്ച നടത്തുന്ന യുവാവ് അറസ്റ്റിൽ. വടക്കേവിള അയത്തിൽ പന്തപ്ലാവിള തെക്കതിൽ വീട്ടിൽ എസ്. അമീർഷാ (മാട് – 35) ആണ് അറസ്റ്റിലായത്. യുവാവിനെ ഇരവിപുരം പൊലീസ് പിടികൂടി.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വടക്കേവിള എ.എസ് വില്ലക്ക് സമീപം റോഡിന്റെ വശത്ത് നിന്ന ശക്തികുളങ്ങര സ്വദേശിയായ വയോധികയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയാണ് ഇയാൾ കവർന്നത്. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാവിനെ പൊലീസ് തിരിച്ചറിഞ്ഞത്.
Read Also : ‘ആകെയുള്ളത് ഒരു വനിതാ അംഗം, ലീഗുകാര്‍ക്ക് ക്ലാസെടുക്കാന്‍ ഇനിയും വരില്ലേ’: സിപിഎമ്മിനെ പരിഹസിച്ച് ഫാത്തിമ
ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺഷാ, ഫിലോപ്പോസ്, എ.എസ്.ഐ ഷാജി, സി.പി.ഒമാരായ ദീപു, വിനുവിജയ്, അഭിലാഷ്, അമ്പു, ദിലീപ് എന്നിവർ ചേർന്നാണ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments